Latest NewsKeralaNews

പി.സി ജോര്‍ജിന്റെ വീട്ടില്‍ ക്രൈംബ്രാഞ്ച് പരിശോധന നടത്തിയതില്‍ പ്രതികരണവുമായി ഷോണ്‍ ജോര്‍ജ്

ദിലീപിനെതിരെ പ്രവര്‍ത്തിക്കുന്നവരെന്ന നിലയില്‍ വ്യാജ വാട്‌സ്ആപ് ഗ്രൂപ് ഉണ്ടാക്കിയെന്ന അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍ തെറ്റാണെന്ന് ഷോണ്‍

 

കോട്ടയം: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് പി.സി ജോര്‍ജിന്റെ വീട്ടില്‍ ക്രൈംബ്രാഞ്ച് പരിശോധന നടത്തിയതില്‍ പ്രതികരണവുമായി ഷോണ്‍ ജോര്‍ജ് രംഗത്തെത്തി. ദിലീപിനെതിരെ പ്രവര്‍ത്തിക്കുന്നവരെന്ന നിലയില്‍ വ്യാജ വാട്‌സ്ആപ് ഗ്രൂപ് ഉണ്ടാക്കിയെന്ന അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍ തെറ്റാണെന്ന് ഷോണ്‍ ജോര്‍ജ് ആരോപിച്ചു. ദിലീപുമായി നല്ല സൗഹൃദമാണെന്നും സൗഹൃദചാറ്റുകള്‍ ഉണ്ടായിട്ടുണ്ടെന്നും ഷോണ്‍ ജോര്‍ജ് മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.

Read Also: സ്വത്ത് തട്ടിയെടുക്കാന്‍ അമ്മയെ മകള്‍ കൊലപ്പെടുത്തിയ സംഭവത്തില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്

‘ദിലീപേട്ടന്‍ ഒരിക്കലും ആ തെറ്റ് ചെയ്യില്ല എന്ന് എനിക്ക് ഉറപ്പുണ്ട്. പല കാര്യങ്ങളും പുറത്ത് പറഞ്ഞാല്‍ അത് എന്റെ വ്യക്തിജീവിതത്തേയും മകളേയും ബാധിക്കുമെന്നാണ് ദിലീപേട്ടന്‍ പറയാറ്’ ഷോണ്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു.

‘ എനിക്ക് ആ കുടുംബമായി വ്യക്തിപരമായി നല്ല ബന്ധമാണ് ഉള്ളത്. ജഗതി ശ്രീകുമാറിന്റെ ആക്‌സിഡന്റിന് മുമ്പ് തന്നെ ഞങ്ങള്‍ നല്ല ബന്ധം പുലര്‍ത്തിയിരുന്നു. മാത്രമല്ല, ജഗതി ശ്രീകുമാറിന് ഉണ്ടായ അപകടത്തിന് ശേഷം സിനിമാ മേഖലയില്‍ നിന്ന്, ഞങ്ങളുടെ കുടുംബവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ സുഖ വിവരങ്ങള്‍ അന്വേഷിച്ചത് ദിലീപ് മാത്രമായിരുന്നു. ആശുപത്രിയില്‍, ചികിത്സാ കാര്യങ്ങള്‍ക്ക് ഞങ്ങളോടൊപ്പം നിന്നിരുന്ന ഏക വ്യക്തി ദിലീപായിരുന്നു’.

‘എനിക്ക് അനൂപായിട്ട് യാതൊരു ബന്ധം ഉണ്ടായിരുന്നില്ല. എന്നാല്‍, ദിലീപ് അറസ്റ്റിലായതിന് ശേഷം അദ്ദേഹത്തിന്റെ കാര്യങ്ങള്‍ അറിയാനായി മാത്രമാണ് അനൂപിനെ വിളിച്ചിരുന്നത്’ ഷോണ്‍ വെളിപ്പെടുത്തി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button