Latest NewsKeralaNews

സ്വത്ത് തട്ടിയെടുക്കാന്‍ അമ്മയെ മകള്‍ കൊലപ്പെടുത്തിയ സംഭവത്തില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്

എന്ത് ആവശ്യത്തിന് വേണ്ടിയാണ് ഇന്ദുലേഖ സ്വര്‍ണം പണയം വെച്ചതെന്ന് വ്യക്തമല്ല

തൃശൂര്‍: സ്വത്ത് തട്ടിയെടുക്കാന്‍ അമ്മയെ മകള്‍ കൊലപ്പെടുത്തിയ സംഭവത്തില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. കീഴൂര്‍ ചൂഴിയാട്ടില്‍ വീട്ടില്‍ ചന്ദ്രന്റെ ഭാര്യ രുഗ്മിണി (58) അസുഖം ബാധിച്ചാണ് മരിച്ചതെന്നായിരുന്നു ആദ്യം കരുതിയിരുന്നത്. പൊലീസ് എത്തി യുവതിയെ അറസ്റ്റ് ചെയ്തതോടെയാണ് അരുംകൊലയെക്കുറിച്ച് അയല്‍ക്കാരും ബന്ധുക്കളും അറിയുന്നത്. പ്രവാസിയുടെ ഭാര്യയും, രണ്ട് കുട്ടികളുടെ അമ്മയുമായ ഇന്ദുലേഖയ്ക്ക് എട്ട് ലക്ഷം രൂപയുടെ സാമ്പത്തിക ബാദ്ധ്യതയുണ്ട്. സ്വര്‍ണം പണയം വച്ചതിനെത്തുടര്‍ന്നാണ് ലക്ഷങ്ങളുടെ സാമ്പത്തിക ബാദ്ധ്യത ഉണ്ടായത്.

Read Also: എ എസ് ഐയുടെ തല ഇടിച്ചുപൊട്ടിച്ചു: ആക്രമണത്തിന് പിന്നൽ ലഹരിയുമായി പിടിയിലായ പ്രതികളെ കാണാനെത്തിയവർ

എന്ത് ആവശ്യത്തിന് വേണ്ടിയാണ് ഇന്ദുലേഖ സ്വര്‍ണം പണയംവച്ചതെന്ന് വ്യക്തമല്ല. വിദേശത്തുള്ള ഭര്‍ത്താവിനും സാമ്പത്തിക ബാദ്ധ്യതയെക്കുറിച്ച് അറിവുണ്ടായിരുന്നില്ലെന്നാണ് പൊലീസ് കരുതുന്നത്. ഭര്‍ത്താവ് കഴിഞ്ഞ പതിനെട്ടാം തിയതി നാട്ടില്‍ വരാനിരിക്കെയായിരുന്നു. മാതാപിതാക്കളെ കൊലപ്പെടുത്തി സ്വത്ത് കൈക്കലാക്കി, പണയംവച്ച് ബാദ്ധ്യത തീര്‍ക്കാനായിരുന്നു യുവതി ലക്ഷ്യമിട്ടതെന്നാണ് പൊലീസ് സംശയിക്കുന്നത്.

പതിനേഴാം തിയതിയാണ് രുഗ്മിണിക്ക് എലിവിഷം കൊടുത്തത്. ഛര്‍ദ്ദിച്ചതോടെ ആശുപത്രിയില്‍ കൊണ്ടുപോയി. നാട്ടുകാരോട് മഞ്ഞപ്പിത്തമാണെന്നാണ് പറഞ്ഞത്. ഡോക്ടര്‍മാര്‍ നടത്തിയ വിശദമായ പരിശോധനയില്‍ രുഗ്മിണിയുടെ ശരീരത്തില്‍ വിഷാംശം കണ്ടെത്തിയിരുന്നു. തുടര്‍ന്ന് പൊലീസില്‍ വിവരമറിയിച്ചു. ചോദ്യം ചെയ്യലില്‍ പ്രതി ആദ്യം ഒന്നും വെളിപ്പെടുത്തിയിരുന്നില്ല.

ഇന്ദുലേഖയുടെ ഫോണ്‍ പരിശോധിച്ചപ്പോള്‍ എലിവിഷത്തെക്കുറിച്ച് ഗൂഗിളില്‍ തിരഞ്ഞതായി കണ്ടെത്തി. ഇതാണ് കേസില്‍ നിര്‍ണായകമായത്. ഇക്കാര്യം പൊലീസ് ചൂണ്ടിക്കാട്ടിയതോടെയാണ് പ്രതി കുറ്റം സമ്മതിച്ചത്. അമ്മയ്ക്ക് എലിവിഷം നല്‍കിയ പാത്രം പൊലീസ് കണ്ടെത്തിയിട്ടുണ്ട്. വിഷം വാങ്ങിയ കടയിലും പ്രതിയുമായി തെളിവെടുപ്പ് നടത്തി.

പിതാവ് ചന്ദ്രനെ കൊലപ്പെടുത്താനും യുവതി ശ്രമിച്ചിരുന്നു. ചായയില്‍ പാറ്റയെ കൊല്ലുന്ന കീടനാശിനി ചേര്‍ത്തെങ്കിലും, രുചി വ്യത്യാസം കാരണം അദ്ദേഹം കുടിച്ചില്ല. പിന്നീട് വീട്ടില്‍നിന്ന് പാറ്റഗുളികയുടെ ഒഴിഞ്ഞ കവര്‍ കണ്ടെത്തിയതായി ചന്ദ്രന്‍ പൊലീസിനോട് പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button