ErnakulamNattuvarthaLatest NewsKeralaNews

എ​സ്എ​ച്ച്ഒ​ ക്വാ​ർ​ട്ടേ​ഴ്സി​നു​ള്ളി​ൽ തൂ​ങ്ങി മ​രി​ച്ചു

പു​ത്ത​ൻ​കു​രി​ശ് പ​ണി​ക്ക​രു​പ​ടി ത​ഴു​ത​റ​യ്ക്ക​ൽ പ​രേ​ത​നാ​യ ര​ഘു​ന​ന്ദ​ന മേ​നോ​ന്‍റെ മ​ക​ൻ രാ​ജേ​ഷ് കെ. ​മേ​നോ​നെ(48)യാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്

വാ​ഴ​ക്കു​ളം: വാ​ഴ​ക്കു​ളം പൊ​ലീ​സ് സ്റ്റേ​ഷ​നി​ലെ എ​സ്എ​ച്ച്ഒ​യെ ക്വാ​ർ​ട്ടേ​ഴ്സി​നു​ള്ളി​ൽ തൂ​ങ്ങി മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. പു​ത്ത​ൻ​കു​രി​ശ് പ​ണി​ക്ക​രു​പ​ടി ത​ഴു​ത​റ​യ്ക്ക​ൽ പ​രേ​ത​നാ​യ ര​ഘു​ന​ന്ദ​ന മേ​നോ​ന്‍റെ മ​ക​ൻ രാ​ജേ​ഷ് കെ. ​മേ​നോ​നെ(48)യാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

Read Also : ലുലു ഗ്രൂപ്പിൽ ജോലി നേടിയത് സ്വന്തം പ്രയത്‌നം കൊണ്ട്: സർക്കാർ ജോലിയിൽ കുത്തിക്കയറ്റാൻ നോക്കിയിട്ടില്ലെന്ന് ജി. സുധാകരൻ

ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് സംഭവം. ഔ​ദ്യോ​ഗി​ക കൃ​ത്യ​നി​ർ​വ​ഹ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് തൃ​ശൂ​ർ കു​ന്ദം​കു​ളം കോ​ട​തി​യി​ൽ ഇ​ന്ന​ലെ ഇ​ദ്ദേ​ഹ​ത്തി​നു ഹാ​ജ​രാ​ക​ണ​മാ​യി​രു​ന്നു. അ​വി​ടേ​ക്ക് പോ​യ​താ​യി​രി​ക്കു​മെ​ന്നാ​ണ് സ​ഹ​പ്ര​വ​ർ​ത്ത​ക​ർ ക​രു​തി​യി​രു​ന്ന​ത്. എ​ന്നാ​ൽ, കു​ന്ദം​കു​ള​ത്തു നി​ന്ന് ഫോ​ണി​ൽ വി​ളി​ച്ചെ​ങ്കി​ലും ബ​ന്ധ​പ്പെ​ടാ​ൻ ക​ഴി​ഞ്ഞി​ല്ല. വി​വ​രം വാ​ഴ​ക്കു​ളം സ്റ്റേ​ഷ​നി​ൽ അ​റി​യി​ച്ചു. തു​ട​ർ​ന്ന്, ഇ​വി​ടെ നി​ന്ന് വി​ളി​ച്ച​പ്പോ​ഴും ഫോ​ണ്‍ എ​ടു​ക്കാ​തെ വ​ന്ന​തോ​ടെ സ​ഹ​പ്ര​വ​ർ​ത്ത​ക​ർ ക്വാ​ർ​ട്ടേ​ഴ്സി​ൽ അ​ന്വേ​ഷി​ച്ചെ​ത്തു​ക​യും രാ​ജേ​ഷി​നെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യു​മാ​യി​രു​ന്നു.

പോസ്റ്റ്മോർട്ടത്തിനും പൊതുദർശനത്തിനും ശേഷം മൃ​ത​ദേ​ഹം ​വീ​ട്ടു​വ​ള​പ്പി​ൽ സം​സ്ക​രി​ച്ചു. ഭാ​ര്യ: ര​മ്യ ര​വീ​ന്ദ്ര​ൻ. മ​ക്ക​ൾ: മേ​ഘ്ന, മി​ഥു​ന, വി​സ്മ​യ.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button