
പാറശാല: 46കാരനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പാറശാല വടലികൂട്ടം പുത്തന്‍വീട്ടില്‍ കുഞ്ഞുകൃഷ്ണന്‍ നാടാരുടെയും തങ്കത്തിന്റെയും മകന് ജയേന്ദ്രനെയാണ് വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അവിവാഹിതനായ ഇദ്ദേഹം ഒറ്റയ്ക്കാണ് താമസിച്ചു വന്നത്.
Read Also : ഡിജിറ്റല്‍ ഇടപാട് ഉപയോഗിക്കുന്ന ആളുകള്‍ക്ക് വലിയ ആശ്വാസമായി റിസര്‍വ് ബാങ്കിന്റെ തീരുമാനം
കഴിഞ്ഞ ഒരാഴ്ചയായി ഇദ്ദേഹത്തെ ആരും കാണുന്നുണ്ടായിരുന്നില്ല. വീടിനുള്ളില്‍ നിന്നും വന്‍ ദുര്‍ഗന്ധം പരന്നതിനെ തുടര്‍ന്ന്, പൊലീസ് വാതില്‍ തല്ലിപ്പൊളിച്ച് അകത്തുകയറിയപ്പോഴാണ് മൃതദേഹം കണ്ടത്. മുതദേഹത്തിന് ഏഴ് ദിവസത്തോളം പഴക്കമുണ്ട്. തുടര്‍ന്ന്, മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് കൈമാറി.
ഹൃദയാഘാതമാകാം മരണകാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
Post Your Comments