ടെല്‍ അവീവ്: ഇസ്രയേലിന്റെ അത്യാധുനിക യുദ്ധവിമാനങ്ങള്‍
ഇറാന്റെ വ്യോമമേഖലയില്‍ പ്രവേശിച്ചതായി റിപ്പോര്‍ട്ട്. ഇറാന്‍ ആണവ ശേഷി കൈവരിക്കാതിരിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന മുന്നറിപ്പാണ് ഇസ്രയേല്‍ നല്‍കുന്നത്. ഇറാന്‍ ആണവ ശേഷി കൈവരിക്കുന്നതിനെ പ്രതിരോധിക്കുമെന്നതില്‍ ഇസ്രയേലിന്റെ പ്രഖ്യാപിത നയത്തില്‍ ഒരു മാറ്റവുമില്ലെന്ന് പ്രധാനമന്ത്രി ലാപിഡ് ആവര്‍ത്തിച്ചു.
Read Also: സംസ്ഥാനത്ത് നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ആരാധനാലയങ്ങള്‍ക്കെതിരെ ഹൈക്കോടതി
ഭീകരവാദത്തിന്റെ കേന്ദ്രമായ ഇറാന്‍ മേഖല ഒരു കാരണവശാലും ആണവ ശക്തിയാകാന്‍ അനുവദിക്കില്ല. ഈ പ്രതിരോധം ഇസ്രയേലിന്റെ സുരക്ഷയ്ക്ക് അനിവാര്യമാണെന്നും ലാപിഡ് വ്യക്തമാക്കി. എല്ലാ സൈനിക മേധാവിമാരുമായും ഇസ്രയേല്‍ പ്രധാനമന്ത്രി അടിയന്തിര കൂടിക്കാഴ്ച നടത്തിയതോടെ സൈന്യം ശക്തമായ മുന്നേറ്റത്തിനാണ് തയ്യാറെടുക്കുന്നതെന്നാണ് സൂചന.
അമേരിക്ക ഇറാനുമായി ആണവ നയത്തില്‍ മൃദുസമീപനം സ്വീകരിക്കുന്നതിന്റെ അതൃപ്തി ബൈഡനെ അറിയിച്ചതിന് പിന്നാലെയാണ് ഇറാനിലേക്ക് ഫൈറ്റര്‍ ജെറ്റുകളെ ഇസ്രയേല്‍ അയച്ചത്. ഇറാന്‍ കടല്‍ മേഖലയില്‍ വളരെ ഉയരത്തിലാണ് വിമാനങ്ങള്‍ പറന്നത്. ഇറാന്റെ നാവിക വ്യൂഹങ്ങള്‍ക്ക് മുകളിലൂടെ വിമാനം പറത്തി ശക്തമായ മുന്നറിയിപ്പാണ് ഇസ്രയേല്‍ നല്‍കിയത്.
അതേസമയം, ബൈഡന്‍ 2022ല്‍ ഇറാനുമായി പുതുക്കിയ ആണവ നയത്തില്‍ ഒപ്പിടുമെന്നാണ് തീരുമാനിച്ചിട്ടുള്ളത്. അന്താരാഷ്ട്ര ആണവ നിയന്ത്രണ ഏജന്‍സികളുടെ റിപ്പോര്‍ട്ടുകളനുസരിച്ച് ഇറാന്‍ മറ്റ് പ്രവര്‍ത്തനങ്ങളെല്ലാം ആണവ കാര്യത്തില്‍ അവസാനിപ്പിച്ചെന്നാണ് അമേരിക്കയുടെ നിരീക്ഷണം.
Post Your Comments