KottayamLatest NewsKeralaNattuvarthaNews

സാ​മൂ​ഹ്യ മാ​ധ്യ​മ​ത്തി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മം : യുവാവ് പിടിയിൽ

ഇ​ട​ക്കു​ന്നം കൂ​ട്ടാ​പ്ലാ​ക്ക​ല്‍ അ​ഷ്‌​ക​റി (19)നെ​യാ​ണ് പൊലീസ് അറസ്റ്റ് ചെയ്തത്

കോ​ട്ട​യം: സാ​മൂ​ഹ്യ മാ​ധ്യ​മ​ത്തി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച യു​വാ​വ് അ​റ​സ്റ്റി​ല്‍. ഇ​ട​ക്കു​ന്നം കൂ​ട്ടാ​പ്ലാ​ക്ക​ല്‍ അ​ഷ്‌​ക​റി (19)നെ​യാ​ണ് പൊലീസ് അറസ്റ്റ് ചെയ്തത്. കാ​ഞ്ഞി​ര​പ്പ​ള്ളി പൊ​ലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : സീറ്റ് ക്ഷാമം രൂക്ഷം: പ്ലസ് വൺ ക്ലാസുകൾ ആരംഭിച്ചിട്ടും മലപ്പുറത്ത് പ്രവേശനം ലഭിക്കാതെ പതിനായിരക്കണക്കിന് കുട്ടികൾ

ഇ​ന്‍​സ്റ്റ​ഗ്രാം വ​ഴി പ​രി​ച​യ​പ്പെ​ട്ട് പെ​ണ്‍​കു​ട്ടി​യെ പ്ര​ണ​യം ന​ടി​ച്ചു വ​ശ​ത്താ​ക്കി. തു​ട​ര്‍​ന്ന്, പെ​ണ്‍​കു​ട്ടി ക​യ​റി​യ ബ​സി​ല്‍ ഇ​യാ​ള്‍ ക​യ​റു​ക​യും ഇ​ട​യ്ക്കു​വ​ച്ച് പെ​ണ്‍​കു​ട്ടി​യു​ടെ കൈ​യി​ല്‍ ബ​ല​മാ​യി പി​ടി​ച്ച് ഇ​റ​ക്കി​ക്കൊ​ണ്ടു​പ്പോ​കാ​നും ശ്ര​മിക്കുകയായിരുന്നു. ഇ​തോ​ടെ പെ​ണ്‍​കു​ട്ടി ബ​ഹ​ളം വ​യ്ക്കു​ക​യും കാ​ഞ്ഞി​ര​പ്പ​ള്ളി പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ്ര​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യു​മാ​യി​രു​ന്നു.

പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button