ദുബായ്: ഏഷ്യാ കപ്പിനുള്ള പുതിയ ജേഴ്സി കിറ്റ് പുറത്തിറക്കി ഇന്ത്യന്‍ ക്രിക്കറ്റ് ടീം. ഇന്ത്യന്‍ താരം രവീന്ദ്ര ജഡേജയാണ് ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ പുതിയ ജേഴ്സി കിറ്റ് പുറത്തുവിട്ടത്. മുന്‍ ജേഴ്സിയില്‍ നിന്നും ചെറിയ വ്യത്യാസങ്ങള്‍ മാത്രമാണ് പുതിയ ജേഴ്സിയിലുള്ളത്. ശനിയാഴ്ച തുടങ്ങുന്ന ഏഷ്യാ കപ്പില്‍ ഞായറാഴ്ചയാണ് ആരാധകര്‍ കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്ഥാന്‍ പോരാട്ടം.
തുടർന്ന്, സൂപ്പര്‍ ഫോര്‍ റൗണ്ടില്‍ വീണ്ടും ഇന്ത്യ-പാക് മത്സരത്തിന് അവസരമൊരുങ്ങും. ഇരു ടീമും ഫൈനലിലെത്തിയാല്‍ ഏഷ്യാ കപ്പില്‍ മൂന്ന് തവണ ഇന്ത്യയും പാകിസ്ഥാനും നേര്‍ക്കുനേര്‍ വരും. കഴിഞ്ഞ വര്‍ഷം യുഎഇയില്‍ നടന്ന ടി20 ലോകകപ്പിലെ ഇന്ത്യാ-പാകിസ്ഥാന്‍ പോരാട്ടത്തിനുശേഷം ഇരു ടീമും നേര്‍ക്കുനേര്‍ പോരാടത്തിന് ഇറങ്ങുന്നത് ഇതാദ്യമാണ്.
Read Also:- യൂറോപ്പില്‍ നിന്നുള്ളൊരു ടീം ലോകകപ്പ് നേടാന്‍ സാധ്യതയില്ല, ലോകകപ്പ് സാധ്യത ഈ ടീമുകൾക്കാണ്: ക്ലിന്‍സ്മാൻ
കഴിഞ്ഞ ലോകകപ്പ് തോല്‍വിക്ക് പകരം വീട്ടാന്‍ കൂടിയാവും ഞായറാഴ്ച ഇന്ത്യ പാകിസ്ഥാനെ നേരിടാനൊരുങ്ങുന്നത്. ഏഷ്യാ കപ്പിനുശേഷം ഓക്ടോബര്‍-നവംബര്‍ മാസങ്ങളിലായി ഓസ്ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പിലും ഇന്ത്യ-പാകിസ്ഥാന്‍ പോരാട്ടമുണ്ട്. ഒക്ടോബര്‍ 23ന് മെല്‍ബണിലാണ് ലോകകപ്പിലെ ഇന്ത്യ-പാകിസ്ഥാന്‍ പോരാട്ടം.
Post Your Comments