മാഡ്രിഡ്: ലോകകപ്പ് നേടാന്‍ സാധ്യതയുള്ള ടീമിനെ പ്രവചിച്ച് മുന്‍ ജര്‍മന്‍ താരം യുര്‍ഗന്‍ ക്ലിന്‍സ്മാൻ. ബ്രസീലോ അര്‍ജന്റീനയോ കിരീടം നേടുമെന്നാണ് ക്ലിന്‍സ്മാന്റെ പ്രവചനം. നിലവിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ യൂറോപ്പില്‍ നിന്നുള്ളൊരു ടീം ലോകകപ്പ് നേടാന്‍ സാധ്യതയില്ലെന്നും ബ്രസീലോ അര്‍ജന്റീനയോ കിരീടം നേടാനാണ് സാധ്യതയെന്നും ക്ലിന്‍സ്മാൻ പറഞ്ഞു.
‘നിലവിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ യൂറോപ്പില്‍ നിന്നുള്ളൊരു ടീം ലോകകപ്പ് നേടാന്‍ സാധ്യതയില്ല. ബ്രസീലോ അര്‍ജന്റീനയോ കിരീടം നേടാനാണ് സാധ്യത. യോഗ്യതാ റൗണ്ടിലെ പ്രകനത്തിന്റെ അടിസ്ഥാനത്തില്‍ ബ്രസീലും അര്‍ജന്റീനയും മറ്റ് ടീമുകളെക്കാള്‍ ബഹുദൂരം മുന്നിലാണ്. ഇരുടീമിലും മികച്ച താരങ്ങളുണ്ട്. ലയണൽ മെസിയുടെ സാന്നിധ്യം അര്‍ജന്റനീയ്ക്ക് ഇരട്ടി ഊര്‍ജ്ജം നല്‍കുന്നുണ്ട്’ ക്ലിന്‍സ്മാന്‍ പറഞ്ഞു.
നേരത്തെ, ലോകകപ്പ് നേടാന്‍ സാധ്യതയുള്ള ടീമുകളെ പലരും പ്രവചിച്ച് കഴിഞ്ഞു. ഫ്രഞ്ച് താരം കരീം ബെന്‍സേമ പറഞ്ഞത് അര്‍ജന്റീന ലോകകപ്പ് നേടുമെന്നാണ്. ലൂക്കാ മോഡ്രിച്ചും അര്‍ജന്റീനയ്ക്കും സാധ്യയെന്ന് പ്രവചിച്ചു. ലൂയിസ് എന്റ്വികെ അര്‍ജന്റീനയെ പോലെ ബ്രസീലിനും സാധ്യതയുണ്ടെന്ന് വ്യക്തമാക്കിയിരുന്നു.
Read Also:- ജലദോഷം വേഗത്തിൽ മാറാൻ!
ഖത്തർ ലോകകപ്പിനുള്ള അവസാനവട്ട ഒരുക്കത്തിലാണ് ടീമുകളെല്ലാം. ഖത്തറും ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയാക്കി കഴിഞ്ഞു. ആദ്യമായൊരു അറബ് രാജ്യം വേദിയാവുന്ന ലോകകപ്പ് നവംബര്‍ 20 മുതല്‍ ഡിസംബര്‍ 18 വരെയാണ് നടക്കുക.
Post Your Comments