നെടുമങ്ങാട്: തോളൂർ ചെമ്പകമംഗലം ഭദ്രകാളി ക്ഷേത്രത്തിലെ യാഗത്തിന് എത്തിയ സ്ത്രീകളുടെ മാല കവർന്ന കേസിൽ തമിഴ്നാട് സ്വദേശിനികൾ അറസ്റ്റിൽ. പത്മ (48), കനക (34) എന്നിവരാണ് അറസ്റ്റിലായത്.
Read Also : മൂന്നുവർഷത്തിനുള്ളിൽ 12 മാളുകൾ, പുതിയ വികസന പദ്ധതികളുമായി ലുലു ഗ്രൂപ്പ്
ഇത് ഇവരുടെ കൃത്യമായ പേര് ആണോ എന്ന് കാര്യത്തിൽ സംശയമുണ്ടെന്ന് ആര്യനാട് പൊലീസ് പറഞ്ഞു. ക്ഷേത്രത്തിലെ തിരക്കിനിടെ പേഴുംമൂട് വസന്തം വീട്ടിൽ വസന്തകുമാരി, വാലൂക്കോണം തെങ്ങുവിള അനിഴം വീട്ടിൽ ശശികല എന്നിവരുടെ മാലകൾ നഷ്ടപ്പെട്ടത്.
ഭക്തരാണ് ക്ഷേത്രത്തിലെ സിസിടിവി ദൃശ്യത്തിൽ കണ്ട പ്രതികളെ തടഞ്ഞ് വച്ച് പൊലീസിന് കൈമാറിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.
Post Your Comments