രാജ്യത്ത് പുതിയ വികസന പദ്ധതികൾക്ക് രൂപം നൽകുകയാണ് ലുലു ഗ്രൂപ്പ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അടുത്ത മൂന്നുവർഷത്തിനുള്ളിൽ 12 മാളുകൾ നിർമ്മിക്കാനാണ് ലുലു ഗ്രൂപ്പ് പദ്ധതിയിടുന്നത്. റിപ്പോർട്ടുകൾ പ്രകാരം, ആദ്യ ഘട്ടത്തിൽ പ്രയാഗ് രാജിലും വാരണാസിയിലുമാണ് മാളുകൾ നിർമ്മിക്കുക. ഇതിന്റെ ഭാഗമായുള്ള ഭൂമി ഏറ്റെടുക്കൽ നടപടികൾ അന്തിമ ഘട്ടത്തിലാണ്.
പ്രയാഗ് രാജ്, വാരണാസി എന്നീ നഗരങ്ങൾക്ക് പുറമേ, കോഴിക്കോട്, തിരൂർ, പെരിന്തൽമണ്ണ, കോട്ടയം, പാലക്കാട്, ഹൈദരാബാദ്, ചെന്നൈ, അഹമ്മദാബാദ് തുടങ്ങിയ നഗരങ്ങളിലും ലുലു മാൾ ആരംഭിക്കാൻ പദ്ധതിയിടുന്നുണ്ട്. അടുത്തിടെ പ്രവർത്തനം ആരംഭിച്ച ലഖ്നോവിലെ മാളിൽ 2,000 കോടി രൂപയുടെ നിക്ഷേപമാണ് ലുലു ഗ്രൂപ്പ് നടത്തിയത്.
Also Read: ബൈക്കിടിച്ച് കാൽനട യാത്രക്കാരന് ദാരുണാന്ത്യം
2013 ലാണ് ലുലു ഗ്രൂപ്പ് ഇന്ത്യയിൽ ആദ്യമായി മാൾ സ്ഥാപിച്ചത്. നിലവിൽ, കൊച്ചി, തിരുവനന്തപുരം, തൃശൂർ, ബെംഗളൂരു, ലക്നൗ എന്നിവിടങ്ങളിലാണ് മാൾ സ്ഥിതിചെയ്യുന്നത്.
Post Your Comments