മലയാളത്തിന്റെ പ്രിയതാരം ജഗതി ശ്രീകുമാറിനെ കാണാൻ വീട്ടിലെത്തി സുരേഷ് ഗോപി. തിരുവനന്തപുരത്തെ ജഗതിയുടെ വീട്ടിലെത്തിയ സുരേഷ് ഗോപി പ്രിയ സുഹൃത്തിന് ഓണക്കോടി സമ്മാനിച്ചു.
രമേഷ് പുതിയമഠം എഴുതിയ ‘ജഗതി എന്ന അഭിനയ വിസ്മയം’ എന്ന പുസ്‌തകത്തിന്റെ പ്രകാശനവും സുരേഷ് ഗോപി നിര്‍വഹിച്ചു. പുസ്തകത്തെക്കുറിച്ച് സുരേഷ് ഗോപി ജഗതിക്ക് ഏതാനും കാര്യങ്ങള്‍ വിശദീകരിക്കുകയും ചെയ്‌തു.
സുരേഷ് ഗോപിയുടെ ഏറ്റവും പുതിയ ചിത്രമായ ‘പാപ്പന്‍’ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ജോഷിയുടെ സംവിധാനത്തിൽ നീണ്ട ഒരു ഇടവേളയ്ക്ക് ശേഷമാണ് ഒരു സുരേഷ് ഗോപി ചിത്രമെത്തിയത്. ഈ ചിത്രത്തിൽ ഗോകുല്‍ സുരേഷും താരത്തിനൊപ്പം വേഷമിട്ടിരുന്നു.
Post Your Comments