Latest NewsIndiaNews

ലഹരിക്കടത്ത്: നൈജീരിയൻ പൗരന്മാർ അറസ്റ്റിൽ

മുംബൈ: ലഹരിക്കടത്ത് നടത്തിയ രണ്ട് നൈജീരിയൻ പൗരന്മാർ അറസ്റ്റിൽ. മുംബൈ പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. മൻഖുർദിൽ നിന്ന് പോലീസിന്റെ ആന്റി നർക്കോട്ടിക് വിഭാഗമാണ് പ്രതികളെ പിടികൂടിയത്. പ്രതികളിൽ നിന്നും 2 കോടി 80 ലക്ഷം രൂപ വിലമതിക്കുന്ന ഒരു കിലോയിലധികം എംഡി ഡ്രഗ് ഇവരിൽ നിന്നും പിടിച്ചെടുത്തു.

Read Also: പെൺവാണിഭക്കാരനായ ക്രിമിനലിന്റെ കുബുദ്ധിയാണ് എന്റെ സിനിമകളെ നശിപ്പിക്കാനുള്ള നെറികെട്ട ശ്രമങ്ങളുടെ പിന്നിൽ : സനൽകുമാർ

നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് ആക്ട് പ്രകാരമാണ് പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. മുംബൈ നഗരത്തിലുടനീളം മയക്കുമരുന്ന് വിതരണം നടത്തുകയായിരുന്നു തങ്ങളുടെ ലക്ഷ്യമെന്ന് ഇവർ പോലീസിനോട് വെളിപ്പെടുത്തി. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് വ്യക്തമാക്കി. നേരത്തെയും മയക്കുമരുന്നുമായി നൈജീരിയൻ സ്വദേശികൾ പിടിയിലായിട്ടുണ്ട്.

ഏപ്രിൽ മാസത്തിൽ മലാഡ് മേഖലയിൽ നിന്നും നൈജീരിയൻ പൗരന്മാരെ പോലീസ് പിടികൂടിയിരുന്നു. ഒരു കോടി രൂപ വില വരുന്ന മയക്കുമരുന്നായിരുന്നു രണ്ടംഗ സംഘത്തിൽ നിന്നും അന്ന് പിടിച്ചെടുത്തത്.

Read Also: സംസ്ഥാനത്തെ യൂണിവേഴ്‌സിറ്റികള്‍ മോശം, വിദ്യാര്‍ത്ഥികള്‍ ഉന്നത വിദ്യാഭ്യാസത്തിനായി മറ്റ് സംസ്ഥാനങ്ങളിലേയ്ക്ക് പോകുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button