ദുബായ്: ഏഷ്യാ കപ്പ് യോഗ്യതാ പോരാട്ടത്തില്‍ ഹോങ്കോങിന് ജയം. യുഎഇയെ എട്ട് വിക്കറ്റിന് തകർത്ത് ഹോങ്കോങ് ഏഷ്യാ കപ്പിന് യോഗ്യത നേടി. ഇതോടെ, ഇന്ത്യയും പാകിസ്ഥാനും ഉള്‍പ്പെടുന്ന എ ഗ്രൂപ്പിലെ മൂന്നാമത്തെ ടീമായി ഹോങ്കോങ്. 27ന് തുടങ്ങുന്ന ഏഷ്യ കപ്പില്‍ 28ന് പാകിസ്ഥാനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. 31ന് ഹോങ്കോങുമായും ഇന്ത്യ ഏറ്റുമുട്ടും
ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത യുഎഇ 19.3 ഓവറില്‍ 147ന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഹോങ്കോങ് 19 ഓവറിൽ ലക്ഷ്യം കണ്ടു. ഹോങ്കോങ് നിരയിൽ നിസാഖത്ത് ഖാൻ 39 റൺസെടുത്ത് മടങ്ങിയപ്പോൾ, ബാബർ യാസിം മുർടാസ 43 പന്തിൽ 58 റൺസെടുത്ത് ടോപ് സ്കോററായി. 26 പന്തിൽ 38 റൺസെടുത്ത ബാബർ ഹയാത്ത്, ആറ് റൺസുമായി കിൻചിറ്റ് ഷാ എന്നിവർ ചേർന്ന് ഹോങ്കോങ്ങിനെ വിജയത്തിലെത്തിച്ചു.
Read Also:- എഎൽഎസ് ചാരിറ്റി മത്സരം: ബാഴ്സലോണ-മാഞ്ചസ്റ്റര്‍ സിറ്റി ആവേശപ്പോരാട്ടം സമനിലയിൽ
നേരത്തെ, യുഎഇ നായകനും മലയാളിയുമായ സിപി റിസ്വാന്റെയും (49) സവാര്‍ ഫാരിദിന്റെയും (41) തകർപ്പൻ ഇന്നിങ്സാണ് യുഎഇയെ പൊരുതാനുള്ള സ്കോറിലെത്തിച്ചത്. ഇരുവര്‍ക്കും പുറമെ 18 റണ്‍സെടുത്ത ഓപ്പണര്‍ മുഹമ്മദ് വസീമും 11 റണ്‍സെടുത്ത ആര്യന് ലക്രയും മാത്രമെ യുഎഇ നിരയില്‍ രണ്ടക്കം കടന്നുള്ളു. ഓപ്പണര്‍ ചിരാഗ് സൂരി(4), അരവിന്ദ്(4), ആര്യ ലക്ര(11), ബാസില്‍ ഹമീദ് എന്നീ മുന്‍നിര ബാറ്റ്സ്മാൻമാരെല്ലാം നിരാശപ്പെടുത്തി.
Post Your Comments