Latest NewsKeralaNews

ഏത് ബില്‍ പാസാക്കിയാലും ബന്ധുനിയമനം അനുവദിക്കില്ല, തുറന്നടിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

കണ്ണൂര്‍ സര്‍വകലാശാലയില്‍ പ്രിയ വര്‍ഗീസിന്റെ നിയമനവുമായി ബന്ധപ്പെട്ടായിരുന്നു ഗവര്‍ണറുടെ പ്രതികരണം

തിരുവനന്തപുരം: ഏത് ബില്‍ പാസാക്കിയാലും ബന്ധുനിയമനം അനുവദിക്കില്ലെന്ന് കര്‍ശന നിലപാട് സ്വീകരിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കണ്ണൂര്‍ സര്‍വകലാശാലയില്‍ പ്രിയ വര്‍ഗീസിന്റെ നിയമനവുമായി ബന്ധപ്പെട്ടായിരുന്നു ഗവര്‍ണറുടെ പ്രതികരണം.

Read Also: ഐഫോൺ 14: ദീപാവലിക്ക് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാൻ സാധ്യത

നിയമസഭയ്ക്ക് നിയമം പാസാക്കാന്‍ അധികാരമുണ്ടെന്നും സര്‍വകലാശാല നിയമഭേദഗതി ബില്‍ സംബന്ധിച്ച് മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി ഗവര്‍ണര്‍ പറഞ്ഞു. ബന്ധുനിയമനത്തില്‍ ചാന്‍സലര്‍ എന്ന നിലയില്‍ ലജ്ജിക്കുന്നു. എന്നാല്‍ കണ്ണൂര്‍ സര്‍വകലാശാലയില്‍ ബന്ധുനിയമനം അനുവദിക്കില്ലെന്ന് അദ്ദേഹം ഉറപ്പിച്ച് പറഞ്ഞു. അതുപോലെ ഗവര്‍ണര്‍ എന്ന നിലയില്‍ തന്റെ ഉത്തരവാദിത്തം നിറവേറ്റുമെന്നും ഗവര്‍ണര്‍ പറഞ്ഞു.

‘വൈസ് ചാന്‍സലറെ ദുരുപയോഗം ചെയ്ത് രാഷ്ട്രീയ നിയമനം നടത്താന്‍ അധികാരത്തില്‍ ഇരിക്കുന്നവര്‍ ശ്രമിച്ചാല്‍ അനുവദിക്കില്ല. യുജിസി ചട്ടങ്ങള്‍ അനുസരിച്ച് റാങ്ക് പട്ടികയില്‍ താഴെയാണ് അവര്‍. യുജിസി ചട്ടങ്ങള്‍ ലംഘിക്കാന്‍ ആരെയും അനുവദിക്കില്ല. സര്‍വകലാശാലയുടെ സ്വയംഭരണവകാശം തകര്‍ത്ത് ഇഷ്ടക്കാരെ നിയമിക്കാന്‍ വൈസ് ചാന്‍സലറെ അനുവദിക്കില്ല’, അദ്ദേഹം പറഞ്ഞു.

‘നിയമം പാസാക്കാന്‍ നിയമസഭയ്ക്ക് അധികാരമുണ്ട്. നിയമസഭയെ ആദരിക്കുന്നു. ബില്‍ തന്റെ മുന്നില്‍ വരുമ്പോള്‍ ഒപ്പിടുമോ ഇല്ലയോ എന്ന ചോദ്യത്തിന് പ്രസക്തിയില്ല. ബില്‍ ഭരണഘടനാപരമാണോ എന്ന് പരിശോധിച്ച് വേണ്ട നടപടികള്‍ സ്വീകരിക്കും’, ഗവര്‍ണര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button