MalappuramLatest NewsKeralaNattuvarthaNews

ഭാര്യയ്ക്ക് നേരെ ചൂടായ ഇസ്തിരിപ്പെട്ടികൊണ്ട് അടിയും നിരന്തരം മർദ്ദനവും : ഭര്‍ത്താവ് അറസ്റ്റിൽ

ചാണയില്‍ താമസിക്കുന്ന യുവതിയെ ആക്രമിച്ച കേസിൽ ഭര്‍ത്താവ് പറപ്പന്‍ വീട്ടില്‍ റിന്‍ഷാദ് (39) ആണ് അറസ്റ്റിലായത്

മലപ്പുറം: ഭാര്യയെ അക്രമിച്ചെന്ന പരാതിയില്‍ ഒടുവില്‍ ഭര്‍ത്താവ് അറസ്റ്റിൽ. ചാണയില്‍ താമസിക്കുന്ന യുവതിയെ ആക്രമിച്ച കേസിൽ ഭര്‍ത്താവ് പറപ്പന്‍ വീട്ടില്‍ റിന്‍ഷാദ് (39) ആണ് അറസ്റ്റിലായത്.

ഭാര്യയെ മൃഗീയമായി അക്രമിച്ചിട്ടും അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധം ശക്തമായിരുന്നു. മഹിളാ അസ്സോസിയേഷനും പ്രവാസി സംഘവും പ്രതിഷേധം കടുപ്പിച്ചതോടെ ഇന്നലെ വൈകീട്ട് പൊന്നാനി സി ഐ വിനോദ് വലിയാറ്റൂരിന്റെ നിര്‍ദ്ദേശ പ്രകാരം വനിതാ എസ്ഐ സിബി ടി ദാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Read Also : സര്‍വകലാശാല ഭേദഗതി ബില്ലിന് പിന്നില്‍ നേതാക്കളുടെ ബന്ധുനിയമനമാണ് ലക്ഷ്യം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

11 വര്‍ഷമായി ഇവരുടെ വിവാഹം കഴിഞ്ഞിട്ട്. യുവതിയെ നിരന്തരം മര്‍ദ്ദിക്കുകയും ചൂടുള്ള ഇസ്തിരിപ്പെട്ടി ഉപയോഗിച്ച് അടിക്കുകയും ചെയ്തിരുന്നു. പാലക്കാട് സ്വദേശിനിയാണ് ഭാര്യ. ഇയാൾ ഇവരെ നിരന്തരം മര്‍ദ്ദിക്കാറുണ്ടെന്നാണ് അയല്‍വാസികള്‍ പറയുന്നത്. കേസെടുക്കുന്നതിന്റെ ഭാഗമായി മൊഴിയെടുക്കാന്‍ പൊന്നാനി എസ്ഐ വൈകിക്കുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് ജനാധിപത്യ മഹിളാ അസ്സോസിയേഷന്‍ നേതാക്കള്‍ ഇടപെട്ടത്. പൊന്നാനി കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button