കരിയറിലെ മികച്ച സമയത്തായിരുന്നു നടി അനന്യയുടെ വിവാഹം. ആഞ്ജനേയനാണ് അനന്യയുടെ ഭർത്താവ്. പ്രണയ വിവാഹമായിരുന്നു. വിവാഹത്തെക്കുറിച്ച് ഏറെ കഥകൾ പ്രചരിച്ചിരുന്നു. വീട്ടിൽ നിന്നും ഇറങ്ങിപ്പോയാണ് അനന്യ ആഞ്ജനേയനെ വിവാഹം കഴിച്ചതെന്നടക്കമുള്ള ഗോഡിപ്പുകൾക്ക് മറുപടി നൽകുകയാണ് അനന്യ ഇപ്പോൾ. ആഞ്ജനേയന്റെ രണ്ടാം വിവാഹം ആണെന്ന് തനിക്ക് അറിയാമായിരുന്നുവെന്നും, വീട്ടുകാരുടെ സമ്മതത്തോട് കൂടി തന്നെയായിരുന്നു വിവാഹമെന്നുമാണ് അനന്യ പറയുന്നത്.
‘രണ്ടാം വിവാഹം ആണെന്ന് എനിക്കറിയാമായിരുന്നു. വീട്ടുകാരെയും ഞാനറിയിച്ചു. അവർക്ക് ആദ്യം എതിർപ്പായിരുന്നു. പിന്നീട് ഞാൻ കാര്യങ്ങൾ പറഞ്ഞ് മനസിലാക്കി. ആഞ്ജനേയന് മറ്റൊരു ബന്ധം ഉണ്ടായിരുന്നതായി വീട്ടുകാരെ ഞാൻ തന്നെയാണ് അറിയിച്ചത്. ആദ്യം വീട്ടുകാർ സമ്മതിച്ചതായിരുന്നു പിന്നീട്, ആഞ്ജനേയനെ കുറിച്ച് ആരൊക്കെയോ എന്തൊക്കെയോ പറഞ്ഞുകൊടുത്തു. അങ്ങനെയാണ് വീട്ടുകാർ ഈ ബന്ധത്തിന് എതിരായത്.
ഒരിക്കലും ദുരൂഹതകൾ നിറഞ്ഞ വ്യക്തിയല്ല ആഞ്ജനേയൻ. വിവാഹത്തിന് ശേഷം ആഞ്ജനേയന് ഏറെ ബോഡി ഷെയിമിങ് നേരിടേണ്ടി വന്നിട്ടുണ്ട്. പ്രതിസന്ധികളോട് ഒറ്റയ്ക്ക് പൊരുതി വിജയിക്കണമെന്ന് വാശി ആയിരുന്നു. അച്ഛനെയും അമ്മയെയും ധിക്കരിച്ച് വിവാഹം കഴിച്ചതിനാൽ ആരും പിന്തുണച്ചില്ല. അച്ഛനെയും അമ്മയെയും കാണണമെന്ന് തോന്നുമ്പോൾ വീട്ടിലേക്ക് പോകാറുണ്ട്. എങ്കിലും, ചില പ്രയാസങ്ങൾ ഇപ്പോഴുമുണ്ട്. ഒരിക്കൽ മുറിഞ്ഞത് കൂട്ടിയോജിക്കാൻ കുറച്ച് സമയമെടുക്കുമല്ലോ’, അനന്യ പറയുന്നു.
Post Your Comments