
ഹരിപ്പാട്: പെൺകുട്ടി കുളിക്കുന്ന ദൃശ്യം ഒളിക്യാമറയിൽ പകർത്തിയ യുവാവ് പൊലീസ് പിടിയിൽ. ചിങ്ങോലി പഞ്ചായത്ത് ഓഫീസിനു സമീപം ഷഹനാസ് മൻസിലിൽ ഷഹനാസ് ഷാഹുൽ (26) ആണ് അറസ്റ്റിലായത്.
ഹരിപ്പാട് മുനിസിപ്പാലിറ്റി 21-ാം വാർഡിലെ വീട്ടിലായിരുന്നു സംഭവം. ഇരുപതുകാരിയായ പെൺകുട്ടി കുളിക്കുന്ന ദൃശ്യമാണ് കുളിമുറിയുടെ ജനലിലൂടെ മൊബൈൽഫോൺ ഉപയോഗിച്ച് പകർത്തിയത്. ഫോൺ കണ്ട പെൺകുട്ടി ബഹളം വച്ചതോടെ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു.
പെൺകുട്ടി വനിതാ സെല്ലിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. സൈബർ സെൽ സഹായത്തോടെയാണ് ഹരിപ്പാട് പൊലീസ് പ്രതിയെ പിടികൂടിയത്. പ്രതിയിൽ നിന്ന് പിടിച്ചെടുത്ത ഫോണിൽ ഒരു മിനിറ്റിലേറെ ദൈർഘ്യമുള്ള ദൃശ്യം പൊലീസ് കണ്ടെത്തി. ഫോണിൽ നിരവധി സ്ത്രീകളുടെ ദൃശ്യങ്ങളും ഉണ്ടായിരുന്നു. ഹരിപ്പാടെ ഡ്രൈവിംഗ് സ്കൂളുകളിൽ പരിശീലകനായി പ്രവർത്തിക്കുന്നയാളാണ് ഷഹനാസ്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Post Your Comments