
നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടാകണം, ഒരു പാർട്ടിയിലോ ഏതെങ്കിലും തരത്തിലുള്ള ആഘോഷങ്ങളിലോ ഒരു ഗ്ലാസ് ഉയർത്തുന്നതിന് മുമ്പ് പലരും ഗ്ലാസിൽ അമർത്തി ‘ചിയേഴ്സ്’ എന്ന് പറയും. എന്തുകൊണ്ടെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ശുഭാശംസകൾ നൽകുന്നതിനുള്ള പ്രതീകാത്മകവും സംക്ഷിപ്തവുമായ മാർഗമാണ് ചിയേഴ്സ്. പതിനെട്ടാം നൂറ്റാണ്ടിൽ ‘മുഖം’ അല്ലെങ്കിൽ ‘തല’എന്നർത്ഥമുള്ള പഴയ ഫ്രഞ്ച് പദമായ ചിയേറിൽ നിന്നാണ് ‘ചിയേഴ്സ്’ ഉത്ഭവിച്ചത്. ‘സന്തോഷം’ എന്നാണ് അതിന്റെ അർത്ഥം.അത് പ്രോത്സാഹനം നൽകുന്നതിനുള്ള ഒരു മാർഗമായി തുടർന്ന് വരികയായിരുന്നു.
എന്തുകൊണ്ടാണ് നമ്മൾ ‘ചിയേഴ്സ്’ എന്ന് പറയുന്നത്?
നിങ്ങളുടെ കൂട്ടുകാർക്ക് നല്ല ആരോഗ്യവും സന്തോഷവും ആഘോഷിക്കാനും ആശംസിക്കാനുമുള്ള ഒരു മാർഗമാണ് ‘ചിയേഴ്സ്’. അതിന്റെ അർത്ഥം ‘സന്തോഷകരമായ സമയം ആരംഭിക്കുന്നു’ എന്നാണ്. ഒരുമിച്ചുള്ള നല്ല നാളുകൾ ആഘോഷിക്കുന്നതിനാണിത്.
നമ്മൾ എന്തിനാണ് ഗ്ലാസുകൾ കൂട്ടിമുട്ടിക്കുന്നത് ?
13കാരനെ നിരന്തം പ്രകൃതി വിരുദ്ധ പീഢനത്തിന് ഇരയാക്കി: മദ്രസ അധ്യാപകൻ അറസ്റ്റിൽ
നാം ഒരു പാനീയം ആസ്വദിക്കുമ്പോൾ, കാണാനും അനുഭവിക്കാനും രുചിക്കാനും മണക്കാനും നമ്മുടെ മനസ്സ് ഉപയോഗിക്കുന്നു, പക്ഷേ ഒരു പാനീയത്തിന്റെ ശബ്ദം കേൾക്കാൻ കഴിയില്ല. അതിനാൽ, ഗ്ലാസുകൾ കൂട്ടിമുട്ടിച്ച് ചിയേഴ്സ് പറഞ്ഞുകൊണ്ട്, അതിൽ നിന്ന് പുറപ്പെടുന്ന മനോഹരമായ ശബ്ദം, അനുഭവിക്കുന്നു. ഒരുമയുടെ പ്രതീകമായതിനാൽ ആളുകൾ ഗ്ലാസുകൾ കൂട്ടിമുട്ടിക്കുന്നു.
എന്തുകൊണ്ടാണ് ആളുകൾ ആഘോഷങ്ങളിൽ ഷാംപെയ്ൻ പൊട്ടിക്കുന്നത്?
പാഠ്യപദ്ധതി രൂപീകരണത്തിൽ ജനകീയ അഭിപ്രായങ്ങളെ സർക്കാർ സ്വാഗതം ചെയ്യുന്നു: മന്ത്രി ജി ആർ അനിൽ
സിനിമാ താരങ്ങൾ മുതൽ കായിക താരങ്ങൾ വരെ ആഘോഷവേളകളിൽ കുപ്പികളിൽ നിന്ന് ഷാംപെയ്ൻ ഒഴിക്കുന്നത് നമ്മൾ കണ്ടിട്ടുണ്ട്. റോയൽറ്റിയുടെ പ്രതീകവും സ്റ്റാറ്റസ് സിംബലുമായതിനാൽ ജന്മദിനങ്ങളിലും വാർഷികങ്ങളിലും മറ്റ് സന്തോഷകരമായ അവസരങ്ങളിലും ഷാംപെയ്ൻ ആഘോഷങ്ങൾ സാധാരണമാണ്. എന്നാൽ നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ, എന്തിനാണ് ഷാംപെയ്ൻ എപ്പോഴും ആഘോഷങ്ങളിൽ പോപ്പ് ചെയ്യുന്നത്? മറ്റൊന്നും അല്ല, ഫ്രഞ്ച് വിപ്ലവത്തിന് ശേഷമുള്ള ആഘോഷവേളയിൽ ആദ്യമായി ഷാംപെയ്ൻ പരസ്യമായി ഉപയോഗിച്ചതായി വിശ്വസിക്കപ്പെടുന്നു. ഇതേത്തുടർന്നാണ്, ആഘോഷവേളകളിൽ ഷാംപെയ്ൻ പൊട്ടിക്കുന്നത് പതിവാക്കിയത്.
Post Your Comments