ഡല്‍ഹി: 2024ലെ റിപ്പബ്ലിക് ദിനാഘോഷത്തിലേക്ക് മുഖ്യാതിഥിയായി യുഎസ് പ്രസിഡന്റ് ജോ ബൈഡനെ പ്രധാനമന്ത്രി നരേന്ദ്ര മോദി ക്ഷണിച്ചതായി ഇന്ത്യയിലെ യുഎസ് അംബാസിഡര്‍ എറിക് ഗാര്‍സെറ്റി. ജി 20 ഉച്ചകോടിയുടെ ഭാഗമായി സെപ്റ്റംബര്‍ 8ന് നടന്ന ഉഭയകക്ഷി യോഗത്തിലാണ് റിപ്പബ്ലിക് ആഘോഷങ്ങളില്‍ പങ്കെടുക്കാനായി ബൈഡനെ പ്രധാനമന്ത്രി ക്ഷണിച്ചതെന്ന് എറിക് ഗാര്‍സെറ്റി വ്യക്തമാക്കി.
വനിത സംവരണ ബിൽ: പുതിയ പാർലമെന്ററി ഇന്നിംഗ്സിനാണ് തുടക്കം കുറിച്ചിരിക്കുന്നതെന്ന് സ്മൃതി ഇറാനി
2023ൽ നടന്ന റിപ്പബ്ലിക് ദിനാഘോഷത്തില്‍ ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍ സിസി ആയിരുന്നു മുഖ്യാതിഥി. മുന്‍ യുഎസ് പ്രസിഡന്റ് ബറാക് ഒബാമ (2015), റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിൻ (2007), മുന്‍ ഫ്രഞ്ച് പ്രസിഡന്റുമാരായ നിക്കോളാസ് സര്‍ക്കോസി (2008), ഫ്രാന്‍സ്വ ഒലോന്‍ദ് (2016) എന്നിവരും റിപ്പബ്ലിക് ദിനാഘോഷങ്ങളില്‍ മുഖ്യാതിഥികളായി എത്തിയിരുന്നു.
Post Your Comments