അബുദാബി: ട്രാഫിക് സിഗ്നലുകൾ ശ്രദ്ധിക്കാത്ത ഡ്രൈവർമാർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി അബുദാബി പോലീസ്. ട്രാഫിക് സിഗ്നലുകൾ തെറ്റിക്കുന്നതിനെ തുടർന്നുണ്ടാകുന്ന അപകടങ്ങളെ കുറിച്ച് പോലീസ് വിശദമാക്കുകയും ചെയ്തു. ഇത്തരത്തിലൊരു വീഡിയോയും പോലീസ് സാമൂഹ്യ മാധ്യമത്തിലൂടെ പങ്കുവെച്ചിട്ടുണ്ട്.
ചുവപ്പ് സിഗ്നൽ ലംഘിക്കുന്നവർക്ക് 1,000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കുമെന്ന് അബുദാബി പോലീസ് അറിയിച്ചു. നിയമലംഘനം ആവർത്തിച്ചാൽ വാഹനം കണ്ടുകെട്ടുകയും ചെയ്തു. 50,000 ദിർഹം പിഴ ഈടാക്കുന്നത് വരെ വാഹനം 30 ദിവസത്തേക്കോ പരമാവധി മൂന്ന് മാസത്തേക്കോ കണ്ടുകെട്ടുമെന്ന് പോലീസ് വ്യക്തമാക്കി.
മൂന്നു മാസത്തിനു ശേഷവും പിഴ അടച്ചില്ലെങ്കിൽ വാഹനം ലേലത്തിൽ വിൽക്കും.
Read Also: പ്രവാചകനെതിരായ പരാമർശം: തെലങ്കാനയിലെ ബി.ജെ.പി എം.എൽ.എ ടി. രാജ സിംഗിനെ സസ്‌പെൻഡ് ചെയ്തു
Post Your Comments