CricketLatest NewsNewsSports

ഇന്ത്യയുടെ സൂപ്പർ താരങ്ങളില്ല, ഈ സാഹചര്യം പാകിസ്ഥാന്‍ പൂര്‍ണമായും ഉപയോഗിക്കണം: സര്‍ഫ്രാസ് നവാസ്

ദുബായ്: ഏഷ്യാ കപ്പില്‍ ഓഗസ്റ്റ് 28നാണ് ഇന്ത്യ-പാകിസ്ഥാന്‍ പോരാട്ടം. ഇക്കുറി ടൂര്‍ണമെന്‍റിലെ ചിരവൈരികളുടെ ആദ്യ പോരാട്ടത്തിന് മുമ്പ് പാകിസ്ഥാന്‍ ടീമിന് ഒരു ശ്രദ്ധേയ ഉപദേശം നല്‍കിയിരിക്കുകയാണ് മുന്‍ പാക് ബൗളര്‍ സര്‍ഫ്രാസ് നവാസ്. ഇന്ത്യയുടെ മുന്‍നിര പേസര്‍മാരായ ജസ്‌പ്രീത് ബുമ്രയും മുഹമ്മദ് ഷമിയും ഇല്ലാത്തത് പാക് ബാറ്റ്സ്മാൻമാർ മുതലാക്കണമെന്നാണ് സര്‍ഫ്രാസ് നവാസ് പറയുന്നത്.

‘ബൗളര്‍മാരാണ് മത്സരം ജയിപ്പിക്കുന്നത്. ഇന്ത്യയുടെ പ്രധാന പേസര്‍മാരായ ബുമ്രയും ഷമിയുമില്ലാത്ത സാഹചര്യം പാകിസ്ഥാന്‍ പൂര്‍ണമായും ഉപയോഗിക്കണം. അങ്ങനെ കഴിഞ്ഞ ലോകകപ്പിലെ അതേ ഫലം ടീം സ്വന്തമാക്കണം. പാക് ടീം ദുര്‍ബലായ എതിരാളികളെയാണ് ഇപ്പോള്‍ നേരിടുന്നത്. ശക്തമായ എതിരാളികളെ ഇതുവരെ മുഖാമുഖം കണ്ടിട്ടില്ല’.

‘അതിനാല്‍ ടി20 ലോകകപ്പില്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം എങ്ങനെ പ്രകടനം നടത്തുമെന്ന് കണ്ടറിയണം. ഹോം മത്സരങ്ങള്‍ക്ക് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് മികച്ച പിച്ചുകള്‍ ഒരുക്കണം’ സര്‍ഫ്രാസ് നവാസ് ക്രിക്കറ്റ് പാകിസ്ഥാന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ഏഷ്യാ കപ്പിന് മുമ്പ് ജസ്‌പ്രീത് ബുമ്ര പരിക്കേറ്റ് പുറത്തായപ്പോള്‍ മുഹമ്മദ് ഷമിക്ക് സ്‌ക്വാഡില്‍ ഇടംപിടിക്കാനായില്ല. അതേസമയം, പാകിസ്ഥാന്റെ പ്രധാന പേസറായ ഷഹീന്‍ ഷാ അഫ്രീദി പരിക്കേറ്റ് ടൂര്‍ണമെന്‍റില്‍ നിന്ന് പുറത്തായിരുന്നു.

Read Also:- എല്ലുകളും പല്ലുകളും ശക്തിപ്പെടുത്താൻ പൈനാപ്പിൾ!

ഏഷ്യാ കപ്പില്‍ ഓഗസ്റ്റ് 28-ാം തിയതിയാണ് ആദ്യ ഇന്ത്യ-പാക് പോരാട്ടം. തുടർന്ന് സൂപ്പര്‍ ഫോറിലും ഫൈനലിലും ഇന്ത്യ-പാക് പോരാട്ടം വരുന്ന തരത്തിലാണ് മത്സര ക്രമങ്ങൾ. ഇരു ടീമുകളും ഏഷ്യാ കപ്പ് സ്‌ക്വാഡിനെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ടീം ഇന്ത്യയെ രോഹിത് ശര്‍മ്മയും പാകിസ്ഥാന്‍ ടീമിനെ ബാബര്‍ അസമുവാണ് ടൂര്‍ണമെന്‍റില്‍ നയിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button