രാജ്യത്തെ ഏറ്റവും വലിയ സ്വർണപ്പണയ എൻബിഎഫ്സിയായ മുത്തൂറ്റ് ഫിനാൻസ് പുതിയ പദ്ധതികൾ അവതരിപ്പിക്കാൻ ഒരുങ്ങുന്നു. ഉപഭോക്തൃ ബന്ധം കൂടുതൽ ദൃഢമാക്കാൻ ഗോൾഡ് റിവാർഡ് നൽകുന്ന പദ്ധതികൾക്കാണ് രൂപം നൽകുന്നത്. മില്ലിഗ്രാം ഗോൾഡ് പ്രോഗ്രാം എന്ന് പേര് നൽകിയിരിക്കുന്ന ഈ പദ്ധതിയിലൂടെ ഇടപാടുകാർക്ക് റിവാർഡായി ഒരു മില്ലിഗ്രാം ഗോൾഡാണ് ലഭിക്കുക.
24 കാരറ്റ് സ്വർണമാണ് റിവാർഡായി നൽകുക. രണ്ടുവർഷം നീണ്ടുനിൽക്കുന്ന ഈ പദ്ധതിയുടെ ഭാഗമായി പ്രതിവർഷം 50 കോടി മൂല്യം വരുന്ന സ്വർണമാണ് ഉപഭോക്താക്കൾക്കായി നൽകാൻ തീരുമാനിച്ചിരിക്കുന്നത്. രാജ്യത്ത് ആദ്യമായാണ് എൻബിഎഫ്സി ഗോൾഡ് റിവാർഡ് പദ്ധതി നടപ്പാക്കുന്നത്.
മുത്തൂറ്റ് ഫിനാൻസുമായുള്ള ഇടപാടുകാർക്കും, ഗോൾഡ് ലോൺ എടുത്തവരും പലിശ അടയ്ക്കുന്നവരും ഈ പദ്ധതിയുടെ ഭാഗമാകും. കൂടാതെ, പുതിയ ഉപഭോക്താക്കളെ റഫർ ചെയ്യുന്നവർക്ക് 20 മില്ലിഗ്രാം ഗോൾഡ് പോയിന്റുകൾ നേടാനും സാധിക്കും.
Post Your Comments