പൂപ്പാറ: പൊറോട്ട തൊണ്ടയില്‍ കുടുങ്ങി യുവാവ് മരിച്ചു. ഇടുക്കിയിൽ പൂപ്പാറ ചൂണ്ടല്‍ സ്വദേശി ബാലാജി ആണ് മരിച്ചത്.
കട്ടപ്പനയിലെ ഹോട്ടലില്‍ നിന്ന് പൊറോട്ട വാങ്ങി ലോറിയില്‍ ഇരുന്ന് കഴിക്കുന്നതിനിടെയാണ് അന്നനാളത്തില്‍ കുടുങ്ങി ശ്വാസം കിട്ടാതെ മരിച്ചത്. കട്ടപ്പനയിലെയും പരിസര പ്രദേശങ്ങളിലെയും തോട്ടങ്ങളിലേയ്ക്ക് വളം എത്തിയ്ക്കുന്ന ലോറിയിലെ സഹായിയായിരുന്നു ബാലാജി.
Read Also : ഋതുമതിയായ മുസ്ലീം പെണ്‍കുട്ടികള്‍ക്ക് രക്ഷിതാക്കളുടെ അനുമതിയില്ലാതെ വിവാഹം ചെയ്യാം: ഹൈക്കോടതി
വിവിധ സ്ഥലങ്ങളിലേയ്ക്കുള്ള വളം ഇറക്കിയ ശേഷം ലോഡ്ജിലേയ്ക്ക് മടങ്ങുന്നതിന് മുമ്പ് ഹോട്ടലില്‍ നിന്നും ഭക്ഷണം വാങ്ങി. തുടര്‍ന്ന്, ലോറിയില്‍ ഇരുന്ന് ഭക്ഷണം കഴിച്ചു. തൊണ്ടയില്‍ ഭക്ഷണം കുടുങ്ങിയതോടെ ശ്വാസ തടസം അനുഭവപ്പെട്ടു. തുടർന്ന്, ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ്‍മോര്‍ട്ടത്തിനായി ഇടുക്കി മെഡിക്കല്‍ കോളജിലേയ്ക്ക് മാറ്റി.
Post Your Comments