ന്യൂഡൽഹി: മെയ്ക്ക് ഇൻ ഇന്ത്യ വഴി അടിയന്തര ആവശ്യത്തിനായി ആയുധങ്ങൾ വാങ്ങാൻ കേന്ദ്ര സർക്കാർ പ്രതിരോധ സേനയ്ക്ക് അനുമതി നൽകി. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന്റെ നേതൃത്വത്തിൽ നടന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച നടപടി സ്വീകരിച്ചത്. മൂന്ന് മാസം മുതൽ ഒരു വർഷ കാലാവധിയ്ക്കുള്ളിൽ ഇവ ലഭ്യമാകുമെന്ന് രാജ്‌നാഥ് സിംഗ് വ്യക്തമാക്കി.
പുതിയ ആയുധങ്ങൾ വാങ്ങുന്നതിനായി പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതി വാങ്ങേണ്ടതില്ലെന്നും അദ്ദേഹം അറിയിച്ചു. അതേസമയം, പദ്ധതിയ്ക്ക് കീഴിൽ പ്രതിരോധ സംവിധാനങ്ങൾ വാങ്ങാനുള്ള തയ്യാറെടുപ്പിലാണ് സേന. ശത്രുക്കളുടെ ഏത് സംഘട്ടനമോ ആക്രമണമോ നേരിടാൻ ആവശ്യമായ ആയുധങ്ങൾ സജ്ജീകരിക്കാൻ ഇന്ത്യൻ സായുധ സേന വിവിധ ഘട്ടങ്ങളിൽ സർക്കാർ അനുവദിച്ച അടിയന്തര സംഭരണ അധികാരങ്ങൾ പ്രയോജനപ്പെടുത്തിയിരുന്നു.
Post Your Comments