Latest NewsNewsInternationalGulfOman

മഴയ്ക്കും പൊടിക്കാറ്റിനും സാധ്യത: ജാഗ്രത പുലർത്തണമെന്ന് ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

മസകത്ത്: ഒമാനിലെ വിവിധ ഗവർണറേറ്റുകളിൽ മഴയും, പൊടിക്കാറ്റും തുടരുമെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഡ്രൈവർമാർ വാഹനമോടിക്കുമ്പോൾ ജാഗ്രത പുലർത്തണമെന്ന് അധികൃതർ വ്യക്തമാക്കി. ഓഗസ്റ്റ് 23, 24, 25 തീയതികളിൽ അൽ ഹജാർ പർവ്വതനിരകളുടെ സമീപ പ്രദേശങ്ങളിൽ ഇടിയോട് കൂടിയ ശക്തമായ മഴ ലഭിക്കുന്നതിന് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം.

Read Also: 7 വർഷം നീണ്ട ക്രൂരമർദ്ദനത്തിൽ ദേഹമാസകലം മുറിവ്, കൈവിരലുകൾക്ക് ഒടിവ്, ബോധം നഷ്ടപ്പെട്ടു: പൊലീസുകാരനെതിരെ ഭാര്യയുടെ പരാതി

പ്രദേശങ്ങളിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. അൽ ദാഖിലിയ, അൽ വുസ്ത, ദോഫാർ (ആദം – സലാല റോഡ്) മുതലായ ഗവർണറേറ്റുകളിൽ ഓഗസ്റ്റ് 25, വ്യാഴാഴ്ച വരെ പൊടിക്കാറ്റ് മൂലം കാഴ്ച്ച മറയുന്നതിന് സാധ്യതയുള്ളതായും അധികൃതർ വ്യക്തമാക്കി.

Read Also: 2024 ജനുവരി മുതൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾ നിരോധിക്കും: തീരുമാനവുമായി ഷാർജ

shortlink

Related Articles

Post Your Comments

Related Articles


Back to top button