ദോഹ: ദോഹ- മുംബൈ സർവ്വീസ് ഒക്ടോബറിൽ ആരംഭിക്കുമെന്ന് അറിയിപ്പുമായി എയർ ഇന്ത്യ. ഫിഫ ഖത്തർ ലോകകപ്പിന് മുൻപായി ദോഹ-മുംബൈ-ദോഹ സർവ്വീസ് ആരംഭിക്കാനാണ് നീക്കം. ഒക്ടോബർ 30 മുതൽ ചൊവ്വ, വെള്ളി, ഞായർ ദിവസങ്ങളിലായി ആഴ്ചയിൽ 3 പ്രതിവാര സർവ്വീസുകളുണ്ടാകും. ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. 2023 മാർച്ച് 19 വരെ ടിക്കറ്റ് ബുക്ക് ചെയ്യാമെന്ന് എയർ ഇന്ത്യ അറിയിച്ചു.
ഒക്ടോബർ 30ന് ദോഹയിൽ നിന്ന് ഉച്ചയ്ക്ക് 12.45ന് മുംബൈയിലേയ്ക്ക് പുറപ്പെടുന്ന വിമാനം മുംബൈയിൽ പ്രാദേശിക സമയം 6.45 ന് എത്തും. ഒരാൾക്ക് 920 റിയാൽ ആണ് നിരക്ക്. ഖത്തറിന് പുറമെ കൊൽക്കത്ത, മുംബൈ, ഡൽഹി എന്നിവിടങ്ങളിൽ നിന്ന് ദുബായിലേക്കും ആഴ്ചയിൽ 4 സർവ്വീസുകൾ ആരംഭിക്കുമെന്നാണ് വിവരം.
Post Your Comments