KeralaLatest NewsNews

വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു: 18 വയസുകാരൻ പോലീസ് പിടിയിൽ

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച് 18 വയസുകാരൻ അറസ്റ്റിൽ. തിരുവനന്തപുരം കരമനയിൽ വാടകയ്ക്ക് താമസിക്കുന്ന സച്ചു എന്ന സൂരജാണ് അറസ്റ്റിലായത്. പോലീസിൻരെ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. പ്രതിയെ മെഡിക്കൽ പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്തു. തുടർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Read Also: ആദ്യമായാണ് ഒരു മേയർ രാജുവേട്ടാ എന്ന് വിളിച്ച് പരിപാടിക്ക് ക്ഷണിക്കുന്നത്, അതുകൊണ്ട് വന്നു കളയാമെന്ന് കരുതി: പൃഥ്വിരാജ്

കുട്ടിയെ കാണാതായതിന് പിന്നാലെ പിതാവ് പോലീസിൽ പരാതി നൽകിയിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടി യുവാവിനൊപ്പം തിരുവനന്തപുരത്തെ വീട്ടിലുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചത്. ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ തിരച്ചിലിൽ ഇരുവരെയും തിരുവനന്തപുരത്തു നിന്നും കണ്ടെത്തി കൂട്ടിക്കൊണ്ടുവന്നിരുന്നു. കുട്ടിയെ കോഴഞ്ചേരി വൺ സ്റ്റോപ്പ് സെന്ററിൽ പാർപ്പിച്ചു. തുടർന്ന് വനിതാ പോലീസ് മൊഴിരേഖപ്പെടുത്തി കുട്ടിക്ക് കൗൺസിലിംഗ് ലഭ്യമാക്കുന്നതിനുള്ള നടപടികളും അധികൃതർ നടപ്പിലാക്കിയിട്ടുണ്ട്.

Read Also: സര്‍വ്വകലാശാലകളിലെ ബന്ധു നിയമനം: സമഗ്രമായ അന്വേഷണത്തിന് ഉത്തരവിടണമെന്ന് ഗവര്‍ണര്‍ക്ക് കത്തയച്ച് വി.ഡി. സതീശൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button