കോട്ടയം: യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ. മല്ലപ്പള്ളി പുറമറ്റം തെക്കേക്കരയിൽ കൊച്ചോലിക്കൽ ഗിരീഷ് കുമാർ (ഗുരുജി-49), തിരുവല്ല ഇരവിപേരൂർ വള്ളംകുളം പുത്തൻപറമ്പിൽ ഗോപിക വിനീത് (22) എന്നിവരെയാണ് ഗാന്ധിനഗർ പൊലീസ് അറസ്റ്റ് ചെയ്തത്.
Read Also : മദ്യപസംഘത്തെ കസ്റ്റഡിയിലെടുക്കുന്നതിനിടെ പൊലീസിന് നേരെ ആക്രമണം : രണ്ടുപേർ പിടിയിൽ
കഴിഞ്ഞ വർഷം മാർച്ചിലാണ് കോട്ടയം മെഡിക്കൽ കോളജ് ഭാഗത്തു നിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചത്. 10 പേരടങ്ങുന്ന സംഘമായിരുന്നു യുവാവിനെ തട്ടിക്കൊണ്ടുപോയത്. പ്രതികൾക്കു കഞ്ചാവ് കൊടുക്കാം എന്ന് പറഞ്ഞ് ഇവരുടെ കൈയ്യിൽ നിന്നും പൈസ വാങ്ങിയെടുത്തതിനുശേഷം പത്രക്കടലാസ് പൊതിഞ്ഞു കൊടുത്ത് ഇവരെ കബളിപ്പിക്കുകയായിരുന്നു. ഇതിനെ തുടർന്നുണ്ടായ വിരോധംമൂലമാണ് ഇവർ യുവാവിനെ തട്ടിക്കൊണ്ടു പോയി മർദ്ദിച്ചത്. സംഭവത്തിനുശേഷം പ്രതികളെല്ലാവരും ഒളിവിൽ പോയി. അന്വേഷണത്തിൽ വിനീത് രവികുമാർ, അഭിഷേക് പി. നായർ, ഡി. ലിബിൻ, സതീഷ്, സജീദ്, രതീഷ് കുമാർ എന്നിവരെ പൊലീസ് പിടികൂടിയിരുന്നു.
പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് ഒളിവിൽ പോയ പ്രതികൾക്കുവേണ്ടി തെരച്ചിൽ നടത്തി പിടികൂടുകയായിരുന്നു. ഗാന്ധിനഗർ എസ്എച്ച്ഒ കെ. ഷിജി, എസ്ഐമാരായ പ്രദീപ് ലാൽ, മനോജ്, സിപിഒമാരായ പ്രവീണ, രാഗേഷ്, അനീഷ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി.
Post Your Comments