അമരാവതി: മുഖ്യമന്ത്രി വൈ.എസ് ജഗൻമോഹൻ റെഡ്ഡി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. രാവിലെ 10.30 നാണ് സുപ്രധാന കൂടിക്കാഴ്ച. ഒരു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് ജഗൻമോഹൻ റെഡ്ഡി മോദിയെ കാണുന്നത്. സംസ്ഥാനവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ ഇരുവരും ചർച്ച ചെയ്യും. പ്രസിഡന്റ് ദ്രൗപതി മുർമു, വൈസ് പ്രസിഡന്റ് ജഗ്ദീപ് ധൻഖർ എന്നിവരുമായും ജഗൻ മോഹൻ റെഡ്ഡി കൂടിക്കാഴ്ച നടത്തുമെന്ന് വൃത്തങ്ങൾ അറിയിച്ചു.
Read Also: അന്താരാഷ്ട്ര സമൂഹവുമായി ബന്ധം പുലർത്തുന്നത് ഇസ്ലാമിക ശരീഅത്ത് നിയമപ്രകാരം മാത്രം: താലിബാൻ
സംസ്ഥാനത്തെ പോളവാരം പദ്ധതിക്കുള്ള ധനസഹായമാണ് യോഗത്തിലെ പ്രധാന ചർച്ചാ വിഷയം. കൂടാതെ, കുടിയൊഴിപ്പിക്കപ്പെട്ട കുടുംബങ്ങൾക്കായി ‘ആർ ആൻഡ് ആർ’ പാക്കേജ് ആവശ്യപ്പെടും. ധനമന്ത്രി നിർമ്മല സീതാരാമൻ, ജലശക്തി മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്ത് എന്നിവരുമായും മുഖ്യമന്ത്രി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തും. ഞായറാഴ്ച വൈകിട്ട് പുറപ്പെട്ട റെഡ്ഡി രാത്രി 9.30ഓടെ ഡൽഹിയിലെത്തി. ജനപഥ്-1ലെ വസതിയിൽ രാത്രി തങ്ങിയ ശേഷം തിങ്കളാഴ്ച രാവിലെ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും.
Post Your Comments