Latest NewsKeralaNews

കാര്യവട്ടം കോളേജ് പ്രിൻസിപ്പലിനെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ മുറിയിൽ പൂട്ടിയിട്ടു: ലാത്തിചാർജ്ജ്

അഞ്ച് എസ്എഫ്ഐ പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു

തിരുവനന്തപുരം: കാര്യവട്ടം സ‍ർക്കാർ കോളജില്‍ പ്രസിൻപ്പലിനെ എസ്.എഫ്.ഐ പ്രവർത്തകർ മുറിയിൽ പൂട്ടിയിട്ടു. അച്ചടക്ക നടപടി നേരിട്ട എസ്.എഫ്.ഐ പ്രവർത്തകൻ വീണ്ടും അഡ്മിഷൻ നൽകണമെന്നാവശ്യപ്പെട്ട് എത്തിയതോടെയാണ് പ്രശ്നങ്ങൾ ആരംഭിച്ചത്.

എസ്.എഫ്.ഐ പ്രവർത്തകനായ രോഹിത് രാജ് മുമ്പും കാര്യവട്ടം കോളജിൽ പഠിച്ചിരുന്നു, ഇതിനിടെ നിരവധി പ്രാവശ്യം ഇയാൾ അച്ചടക്ക നടപടി നേരിട്ടു. സ്റ്റാറ്റിസ്റ്റക്സിൽ മൂന്നു വർഷം പൂർത്തിയാക്കിയെങ്കിലും വിജയിച്ചിരുന്നില്ല. ഇതേ വിഷയത്തിൽ രോഹിത് വീണ്ടും ഒന്നാം വർഷ വിദ്യാർത്ഥിയായി ഇന്ന് പ്രവേശനം നേടാൻ ശ്രമിച്ചു. ഇതിനെ കോളേജ് കൗൺസിൽ എതിർത്തതിന്റെ പേരിലാണ് പ്രിൻസിസിപ്പലിനെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഉപരോധിച്ചത്. കോളേജ് അധികൃതര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്ത് എത്തിയ പൊലീസ് എസ്.എഫ്.ഐ പ്രവർത്തകരെ ലാത്തിചാർജ്ജ് ചെയ്തു മാറ്റിയാണ് പ്രിൻസിപ്പിലിനെ മുറിക്ക് പുറത്തിറക്കിയത്.

read also: രാമസേതു ദേശീയ പൈതൃക സ്മാരകം: കേന്ദ്രസർക്കാരിന്റെ പിന്തുണ വ്യക്തമാക്കണമെന്ന് സുബ്രഹ്മണ്യൻ സ്വാമി സുപ്രീം കോടതിയിൽ

അച്ചടക്ക നടപടി നേരിട്ട വിദ്യാർത്ഥിക്ക് വീണ്ടും കോളജിൽ അഡ്മിനഷൻ നൽകാനാവില്ലെന്ന തീരുമാനം കോളജ് കൗണ്‍സിൽ എടുത്തിരുന്നു. ഇതിനെ തുടർന്നാണ് എസ്.എഫ്.ഐ പ്രവർത്തകർ പ്രവർത്തകർ പ്രിൻസിപ്പലിനെ മുറി പൂട്ടിയിട്ടത്. കോളജിൻെറ പ്രധാന ഗേറ്റും എസ്.എഫ്.ഐക്കാര്‍ പൂട്ടിയിട്ടു. കഴക്കൂട്ടം അസി.കമ്മീഷണറുടെ നേതൃത്വത്തിൽ കൂടുതൽ പൊലീസുകാര്‍ സ്ഥലത്ത് എത്തി. എസ്.എഫ്.ഐ പ്രവര്‍ത്തകരെ ബലം പ്രയോഗിച്ച് നീക്കം ചെയ്തു.

അഞ്ച് എസ്.എഫ്.ഐ പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഘര്‍ഷത്തിൽ മൂന്നു പൊലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button