Latest NewsKeralaNews

വെറും അഞ്ച് മിനുട്ടല്ലെ റേപ്പ് ചെയ്തുള്ളൂ, ബാക്കി 23 മണിക്കൂർ 55 മിനുട്ട് ഏട്ടൻ നല്ലവനല്ലേ: കുറിപ്പ്

ഏട്ടനു റോബിൻ പാതിരിയും ഫ്രാങ്കോ പാതിരിയും ചെയ്തതു പോലെ ഒന്നും ചെയ്യാൻ പറ്റിയില്ലല്ലോ

എഴുത്തുകാരനും പത്രപ്രവർത്തകനുമായ സിവിക് ചന്ദ്രന് എതിരെ ഉയർന്ന ലൈംഗിക ആരോപണ കേസും സിവിക്കിനു ജാമ്യം അനുവദിച്ചുകൊണ്ട് കോടതി പറഞ്ഞ വാക്കുകളും സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. ഇപ്പോഴിതാ, ഈ കേസിൽ സിവിക് ചന്ദ്രന് വേണ്ടി വാദിച്ച വക്കിൽ ഹരിയ്ക്ക് എതിരെ പരിഹാസവുമായി എഴുത്തുകാരൻ സാബ്ലൂ തോമസ്. എഴുത്തുകാരി ഇന്ദുമേനോൻ ഈ പോസ്റ്റ് സമൂഹമാധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്.

read also: ആശ്വാസകിരണം പദ്ധതിയ്ക്ക് 42.50 കോടിയുടെ ഭരണാനുമതി

കുറിപ്പ്

മയിൽപ്പീലി ജൈവ ലൈംഗിക വക്താക്കളായ ചിലർ ആവർത്തിച്ച് പച്ച നുണകൾ, നൊടു ന്യായങ്ങൾ പറഞ്ഞു കൊണ്ടിരിയ്ക്കുന്നു.
1. വെറും അഞ്ച് മിനുട്ടല്ലെ റേപ്പ് ചെയ്തുള്ളൂ ബാക്കി 23 മണിക്കൂർ 55 മിനുട്ട് ഏട്ടൻ നല്ലവനല്ലേ
2. ഏട്ടനു റോബിൻ പാതിരിയും ഫ്രാങ്കോ പാതിരിയും ചെയ്തതു പോലെ ഒന്നും ചെയ്യാൻ പറ്റിയില്ലല്ലോ. ഒന്നു ശ്രമിച്ചു പിൻ കഴുത്തിൽ ഒരുമ്മയും വെച്ചു. അത്രയും ചെയ്തതിൽ ഗ്രേഡഡ് നീതി വേണ്ടേ

സാബ്ലൂ തോമസ് എഴുതുന്നു
“സിവിക്ക് ചന്ദ്രൻ അനുകൂലികൾ നിരന്തരം ഫേസ്ബുക്കിൽ വാദിച്ചിരുന്നത് ജാമ്യം കിട്ടാൻ സിവിക് ചന്ദ്രനോ അദ്ദേഹത്തിന്റെ അഭിഭാഷകരോ പരാതിക്കാരിയുടെ വസ്‌ത്രധാരണത്തെക്കുറിച്ച് ഒരു പരാമർശവും കോടതിയിൽ നടത്തിയിട്ടില്ല എന്നാണ്.

സിവിക്ക് ചന്ദ്രൻ്റെ വക്കീൽ ഹരി ന്യൂസ് മിനിറ്റിലെ ഇന്റർവ്യൂവിൽ ധന്യാ രാജേന്ദ്രനോട് പറഞ്ഞത്,”കൊടുത്ത ഫോട്ടോസ് രണ്ടെണ്ണം അന്നത്തെ ഗ്രൂപ്പ് ഫോട്ടോസാണ്. അല്ലാത്ത ഫോട്ടോസ് കുട്ടിയുടെ ഫേസ്ബുക്കിൽ നിന്നും എടുത്തതാണ്. ആ കുട്ടി ബ്രെവും ബോൾഡുമാണ് എന്ന് കാണിക്കാനാണ്
ആ ഫോട്ടോസ് കോടതിൽ കൊടുത്തത്.
ന്യൂസ്‌മിനിറ്റ് വാർത്ത കമന്റിൽ.“

ഞങ്ങളെ വക്കീൽ ഹരിയേട്ടൻ കിടുവല്ല കിക്കിടുവാന്ന്.
ഇര ഫെയ്സ് ബുക്കിലിട്ട ഫോട്ടൊകൾ തപ്പിയെടുത്ത് തുണിയുടെ നീളം ,കനം, വീതിയളന്നു അവളുടെ ധൈര്യം, ബോൾഡ്നെസ്സ്, കരുത്തു അളന്ന മുത്താണദ്ദേഹം.
ഒരുമിച്ച് കൂടെ പഠിച്ച ആൺകുട്ടിയ്ക്കൊപ്പം ഫോട്ടോയെടുത്തതിനാൽ അവനെ കാമുകനായിക്കൂടീ അദ്ദേഹം കണ്ടിട്ടുണ്ട്.
അഡ്വക്കെറ്റ് ഹരി ലജ്ജതോന്നുന്നു. കാശിനു വേണ്ടി ഇത്തരം കേസ്സുകളിൽ വക്കാലത്ത് എടുക്കുന്നതിൽ തെറ്റില്ല. ഇതു പോലെ വാദിക്കാനും ഇരയ്ക്കു മൂത്ത് മുഴുത്തുമുറ്റിയ ഉടലുണ്ടെന്നും ഒരു കൊച്ചു പാവക്കുഞ്ഞിനെപ്പോലെ മനോഹരമായിരിയ്ക്കുന്ന ഉടുപ്പുകൾ ധരിച്ചിരിയ്ക്കുന്ന ഒരു പെൺകുട്ടിയെ കണ്ട് ലൈംഗികമായ ഉത്തേജനം തോന്നിയെന്നും കോടതിയെക്കൊണ്ട് പറയിക്കാനും വേണം പകവാനെ ഒരു മനോനില

shortlink

Related Articles

Post Your Comments

Related Articles


Back to top button