Latest NewsKeralaNews

ആദ്യമായാണ് ഒരു മേയർ രാജുവേട്ടാ എന്ന് വിളിച്ച് പരിപാടിക്ക് ക്ഷണിക്കുന്നത്, അതുകൊണ്ട് വന്നു കളയാമെന്ന് കരുതി: പൃഥ്വിരാജ്

ജനിച്ച നാട്ടിൽ വരുമ്പോൾ എല്ലാവർക്കും ഉണ്ടാവുന്ന സന്തോഷമാണ് തനിക്കുമുള്ളതെന്ന് പൃഥ്വിരാജ്

തിരുവനന്തപുരം: കിഴക്കേകോട്ടയിൽ നഗരസഭയുടെ നേതൃത്വത്തിൽ നിർമ്മിച്ച കേരളത്തിലെ ഏറ്റവും വലിയ കാൽനട മേൽപ്പാലം നാടിന് സമർപ്പിച്ചു. പൊതുമരാമത്ത് മന്ത്രി റിയാസ് പാലത്തിന്റെ ഉദ്ഘാടനം നിർവഹിച്ച പരിപാടിയിൽ മുഖ്യാതിഥിയായി എത്തിയത് നടൻ പൃഥ്വിരാജ് ആയിരുന്നു. ‘അഭിമാനം അനന്തപുരി’ സെൽഫി പോയിന്റ് ഉദ്ഘാടനം പൃഥ്വിരാജ് നിർവഹിച്ചു.

read also: വെറും അഞ്ച് മിനുട്ടല്ലെ റേപ്പ് ചെയ്തുള്ളൂ, ബാക്കി 23 മണിക്കൂർ 55 മിനുട്ട് ഏട്ടൻ നല്ലവനല്ലേ: കുറിപ്പ്

ജനിച്ച നാട്ടിൽ വരുമ്പോൾ എല്ലാവർക്കും ഉണ്ടാവുന്ന സന്തോഷമാണ് തനിക്കുമുള്ളതെന്ന് പൃഥ്വിരാജ് പറഞ്ഞു. താരത്തിന്റെ വാക്കുകൾ ഇങ്ങനെ, ‘ ഞാൻ കോളേജിൽ പഠിക്കുന്ന സമയത്ത് പഴവങ്ങാടിയിൽ നിന്ന് കിഴക്കേകോട്ടയിലുള്ള റോഡിൽ സ്ഥിരമായി പോലീസ് ചെക്കിംഗ് ഉണ്ടാവും. അന്ന് ഒരിക്കൽ ബൈക്കിൽ സ്പീഡിൽ പോയിട്ട് ഒരു പ്രാവശ്യം ഇവിടെ പിടിച്ചുനിർത്തിയിട്ടുണ്ട്. ഇതുപോലൊരു പൊതു ചടങ്ങിൽ ഇത്രയും നാട്ടുകാരുടെ സന്തോഷത്തിനു മുന്നിൽ നിൽക്കാൻ സാധിച്ചത് സന്തോഷമുണ്ട്.’

‘ഇങ്ങനെയുള്ള ഒരു ചടങ്ങിൽ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. ജീവിതത്തിൽ ആദ്യമായാണ് ഒരു മേയർ രാജുവേട്ട എന്ന് അഭിസംബോധന ചെയ്ത് ഒരു പരിപാടിക്ക് ക്ഷണിക്കുന്നത് അതുകൊണ്ട് എന്തായാലും വന്നു കളയാം എന്ന് വിചാരിച്ചു’- പൃഥ്വിരാജ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button