കുവൈത്ത് സിറ്റി: രാജ്യത്ത് മുനിസിപ്പാലിറ്റി ജോലികളിൽ ഏർപ്പെട്ടിരിക്കുന്ന പ്രവാസി ജീവനക്കാർക്ക് പകരം സ്വദേശികളെ നിയമിക്കാനൊരുങ്ങി കുവൈത്ത്. ഘട്ടം ഘട്ടമായാണ് കുവൈത്ത് മുൻസിപ്പാലാറ്റി ജോലികളിൽ സ്വദേശികളെ നിയമിക്കാൻ പദ്ധതിയിടുന്നത്.
മുനിസിപ്പാലിറ്റി വകുപ്പ് മന്ത്രി റാണ അൽ ഫാരിസ് മൂന്ന് ഘട്ടങ്ങളിലായി നടപ്പിലാക്കുന്ന ഒരു പദ്ധതി ഇതിനായി തയ്യാറാക്കിയതായാണ് വിവരം. ആദ്യ ഘട്ടത്തിൽ ഇത്തരത്തിലുള്ള ജീവനക്കാരിൽ 33 ശതമാനം പേരെ ഒഴിവാക്കുന്നതിനുള്ള നടപടികൾ ആരംഭിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. അടുത്ത 33 ശതമാനം ജീവനക്കാരെ ഒഴിവാക്കുന്ന രണ്ടാം ഘട്ടം 2023 ഫെബ്രുവരി മുതലും, മൂന്നാം ഘട്ടം 2023 ജൂലൈ മുതലും നടപ്പിലാക്കുമെന്നും കുവൈത്തിലെ പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
അതേസമയം, പുതിയ വിദേശികളെ മുനിസിപ്പാലിറ്റികളിൽ നിയമിക്കുന്നത് തടയുന്നതിനുള്ള നടപടികളും അധികൃതർ ആരംഭിച്ചിട്ടുണ്ട്.
Read Also: ബോളിവുഡ് മയക്കുമരുന്നിന്റെയും ലൈംഗികതയുടെയും ഇടമായി മാറി: ബഹിഷ്‌കരണ പ്രവണതകളെക്കുറിച്ച് സ്വര ഭാസ്‌കർ
Post Your Comments