
മൈസൂരു: നഗ്നയായി വീഡിയോ കോൾ ചെയ്ത് യുവാവിനെ ഭീഷണിപ്പെടുത്തി പണം തട്ടിയതിന് അപരിചിതയായ യുവതിക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതായി പോലീസ്. കർണാടകയിലെ മൈസൂരു ജില്ലയിൽ നടന്ന സംഭവത്തിൽ, യുവാവ് നൽകിയ പരാതിയെതുടർന്നാണ് പോലീസിന്റെ നടപടി.
ഹുൻസൂർ പട്ടണത്തിനടുത്തുള്ള ബിലികെരെ ഗ്രാമവാസിയായ പരാതിക്കാരനായ വാസു എന്ന യുവാവിന് പ്രതിയായ യുവതിയിൽ നിന്ന് സന്ദേശം ലഭിക്കുകയായിരുന്നു. തുടർന്ന്, അമൃത എന്ന് സ്വയം പരിചയപ്പെടുത്തിയ യുവതി തന്നോട് സംസാരിക്കാൻ ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തതായി യുവാവ് പോലീസിനോട് പറഞ്ഞു. കുറച്ചു കഴിഞ്ഞപ്പോൾ അവൾ വാസുവിന് വീഡിയോ കോൾ ചെയ്തു. കോൾ വന്നയുടൻ യുവതി നഗ്നയായി. യുവതി നഗ്നയായപ്പോൾ തന്നെ താൻ കോൾ വിച്ഛേദിച്ചതായി വാസു പോലീസിനോട് പറഞ്ഞു.
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് മുന്നറിയിപ്പുമായി സിപിഎം
എന്നാൽ, പിന്നീട് മൊബൈൽ ഫോൺ സ്‌ക്രീനിൽ യുവാവിനെ യുവതിയോടൊപ്പം നഗ്‌നനാക്കി കാണിച്ച് പണം ആവശ്യപ്പെട്ട് വീഡിയോ സന്ദേശം അയയ്ക്കുകയായിരുന്നു. പണം നൽകിയില്ലെങ്കിൽ, ഈ വീഡിയോയും മറ്റ് സ്‌ക്രീൻഷോട്ടുകളും യുവാവിന്റെ സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും അയച്ച് സോഷ്യൽ മീഡിയയിൽ വൈറലാക്കുമെന്ന് യുവതി ഭീഷണിപ്പെടുത്തി. ഇതേത്തുടർന്നാണ് യുവാവ് സൈബർ പോലീസിനെ സമീപിച്ചത്. അതേസമയം, സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
Post Your Comments