
പാരിസ്: ഫ്രഞ്ച് ലീഗിൽ പിഎസ്ജിയ്ക്ക് തകർപ്പൻ ജയം. ഒന്നിനെതിരെ ഏഴ് ഗോളിനാണ് പിഎസ്ജി ലില്ലെയെ തകർത്തത്. കിലിയൻ എംബാപ്പെ(1, 66, 87) ഹാട്രിക് നേടിയപ്പോൾ നെയ്മർ(43,52) രണ്ട് ഗോളും മെസിയും(27) ഹക്കിമിയും(39) ഓരോ ഗോൾ വീതവും നേടി. എട്ടാം സെക്കൻഡിൽ സൂപ്പർ താരം ലയണൽ മെസിയുടെ പാസിൽ നിന്ന് എംബാപ്പെയാണ് ഗോൾ വേട്ടയ്ക്ക് തുടക്കമിട്ടത്. ഫ്രഞ്ച് ലീഗ് ചരിത്രത്തിലെ ഏറ്റവും വേഗമേറിയ ഗോളിന്റെ റെക്കോർഡിനൊപ്പം എത്താനും എംബാപ്പെയ്ക്കായി.
തുടർച്ചയായ മൂന്നാം ജയത്തോടെ 9 പോയിന്റുമായി പിഎസ്ജി ലീഗിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. അതേസമയം, ലാലിഗയിൽ റയൽ സോസിഡാഡിനെ ഒന്നിനെതിരെ നാല് ഗോളിന് തകർത്തുവിട്ടു ബാഴ്സലോണ വിജയ വഴിയിൽ തിരിച്ചെത്തി. റോബർട്ട് ലവൻഡോസ്കി ഇരട്ടഗോൾ നേടിയപ്പോള്‍ ഓസ്മാനെ ഡെംബെലെ, അൻസു ഫാറ്റി എന്നിവരാണ് മറ്റ് ഗോളുകൾ നേടിയത്.
ഒന്നാം മിനുറ്റിൽ തന്നെ ലെവൻഡോവ്സ്കി ബാഴ്സയ്ക്ക് ലീഡ് നൽകി. പിന്നാലെ റയൽ സോസിഡാഡിനായി അലക്സാണ്ടർ ഇസാക്ക് സമനില പിടിച്ചെങ്കിലും രണ്ടാം പകുതിയില്‍ മൂന്ന് ഗോൾ നേടി ബാഴ്സ മത്സരത്തിലേക്ക് തിരിച്ചുവന്നു. ലീഗിൽ അഞ്ചാം സ്ഥാനത്താണ് ബാഴ്സലോണ.
Read Also:- സിംബാബ്വെക്കെതിരായ ഏകദിന പരമ്പര തൂത്തുവാരാൻ ഇന്ത്യ ഇന്നിറങ്ങും
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ശക്തരായ ചെൽസിയ്ക്ക് തോൽവി. ലീഡ്സ് യുണൈറ്റഡ് എതിരില്ലാത്ത മൂന്ന് ഗോളിന് ചെൽസിയെ തകർക്കുകയായിരുന്നു. പ്രീമിയർ ലീഗിലെ സൂപ്പർ സൺഡേ പോരാട്ടത്തിൽ മാഞ്ചസ്റ്റർ സിറ്റിക്ക് സമനില(3-3). ന്യൂകാസിൽ യുണൈറ്റഡാണ് സിറ്റിയെ സമനിയിൽ തളച്ചത്.
Post Your Comments