പത്തനംതിട്ട: റാന്നിയിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ ടാപ്പിംഗ് തൊഴിലാളിക്ക് പരിക്ക്. പെരുനാട് സ്വദേശി രാജനാണ് പരിക്കേറ്റത്.
രാജന്റെ വാരിയെല്ലിന് പൊട്ടലും ശരീരമാസകലം മുറിവുമുണ്ട്. ഗുരുതര പരിക്കേറ്റ ഇദ്ദേഹത്തെ റാന്നിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുലർച്ചെ ടാപ്പിംഗ് ജോലിക്കിടെയാണ് പന്നി രാജനെ ആക്രമിച്ചത്.
Read Also : ചുമ, കഫം എന്നിവ അകറ്റാൻ പൈനാപ്പിൾ കഴിയ്ക്കൂ
പ്രദേശത്ത് കാട്ടുപന്നിയുടെ ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറയുന്നു. കാട്ടുപന്നി ശല്യം തടയാൻ അധികൃതർ നടപടിയെടുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.
Post Your Comments