നോയിഡ: ഗേറ്റ് തുറക്കാന്‍ വൈകിയതിന് സെക്യൂരിറ്റി ഉദ്യോഗസ്ഥനെ ക്രൂരമായി മര്‍ദ്ദിച്ച യുവതിയ്‌ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. വാക്ക് തര്‍ക്കത്തിനൊടുവില്‍ സെക്യൂരിറ്റി ഉദ്യോഗസ്ഥനെ യുവതി യൂണിഫോമില്‍ പിടിച്ച് വലിച്ചിഴയ്ക്കുകയും അപമര്യാദയായി സംസാരിക്കുകയുമായിരുന്നു. തുടര്‍ന്ന് ഇയാളെ മര്‍ദ്ദിക്കുകയും ചെയ്തു. ഉത്തര്‍പ്രദേശിലെ നോയിഡയിലെ ജെയ്പീ ഗ്രൂപ്പ് സൊസൈറ്റിയിൽ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍, സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്.
‘സ്ത്രീകളെ ബഹുമാനിക്കാന്‍ പഠിക്കൂ’ എന്ന് ആക്രോശിച്ചാണ് യുവതി ഉദ്യോഗസ്ഥനെ മര്‍ദ്ദിച്ചത്. ബീഹാറി സമൂഹത്തെ അധിക്ഷേപിച്ച് യുവതി സംസാരിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്. സംഭവം ശ്രദ്ധയിൽപ്പെട്ട ഡൽഹി വനിതാ കമ്മീഷൻ അധ്യക്ഷ സ്വാതി മലിവാൾ, യുവതിക്കെതിരെ കർശന നടപടിയെടുക്കാൻ നോയിഡ പോലീസിനോട് ആവശ്യപ്പെട്ടു. ഇതേത്തുടർന്ന് സെക്ടര്‍ 126 പോലീസ് യുവതിയ്‌ക്കെതിരെ കേസെടുത്തു.
Post Your Comments