Latest NewsIndia

‘എങ്ങോട്ട് വരണമെന്ന് പറഞ്ഞാൽ മതി’: സിബിഐയുടെ ലുക്കൗട്ട് നോട്ടീസിനോട് പ്രതികരിച്ച് മനീഷ് സിസോദിയ

ഡൽഹി: സിബിഐ ഉദ്യോഗസ്ഥർ പുറത്തിറക്കിയ ലുക്കൗട്ട് നോട്ടീസിനോട് പ്രതികരണവുമായി ഡൽഹി ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയ. താൻ എങ്ങോട്ടും പോയിട്ടില്ലെന്നും, എവിടേക്ക് വരണമെന്ന് പറഞ്ഞാൽ മതിയെന്നുമാണ് മനീഷ് അറിയിച്ചത്.

ഡൽഹി ഭരണകൂടം പുറത്തിറക്കിയ എക്സൈസ് നയത്തിൽ അഴിമതി നടന്നിട്ടുണ്ടെന്ന പ്രഖ്യാപനവുമായി സിബിഐ മനീഷ് സിസോദിയയ്ക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. സിസോദിയയെ കൂടാതെ, മറ്റു 13 പേർക്കെതിരെയും നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്. ഒരാൾ രാജ്യം വിട്ടു പോകുന്നത് തടയുന്നതിനും, ആവശ്യമാണെങ്കിൽ ചോദ്യം ചെയ്യാനായി കസ്റ്റഡിയിൽ എടുക്കുന്നതിനും അധികാരം നൽകുന്നതാണ് ലുക്കൗട്ട് സർക്കുലർ. അഴിമതി നടത്തിയെന്ന് ആരോപിക്കപ്പെട്ട 13 പേരിൽ ചിലരെ ശനിയാഴ്ച സിബിഐ ചോദ്യം ചെയ്യാനായി വിളിപ്പിച്ചിരുന്നു.

Also read: ഇന്ത്യയിൽ ഏറ്റവും അധികം മരുന്ന് കഴിക്കുന്നതും മലയാളികൾ: കഴിക്കുന്നത് 2567 രൂപയുടെ മരുന്ന്

മദ്യവ്യാപാരികൾക്ക് നിയമവിരുദ്ധമായ സൗജന്യങ്ങൾ അനുവദിച്ചുവെന്നും ഇതിനായി വൻ തുക പ്രതിഫലം കൈപ്പറ്റിയെന്നുമാണ് ഇവർക്കെതിരെയുള്ള കേസ്. കോടിക്കണക്കിന് രൂപ താൻ മനീഷ് സിസോദിയയ്ക്കു നൽകിയിട്ടുണ്ടെന്ന് ആരോപണവുമായി സമീർ മഹേന്ദ്രയെന്ന വ്യാപാരിയും രംഗത്ത് വന്നിട്ടുണ്ട്. എന്നാൽ, സർക്കാർ ഏറ്റവും മികച്ച എക്സൈസ് നയമാണ് പുറത്തിറക്കിയിരിക്കുന്നത് എന്നാണ് ഡൽഹി ഭരണകൂടത്തിന്റെ നിലപാട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button