ന്യൂയോർക്ക്: ദശാബ്ദങ്ങൾക്ക് ശേഷം, വീണ്ടും ചാന്ദ്രദൗത്യവുമായി മുന്നിട്ടിറങ്ങിയിരിക്കുകയാണ് അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ. 1969ൽ, ചന്ദ്രനിൽ മനുഷ്യനെ എത്തിച്ച ബഹിരാകാശ ചരിത്രത്തിലെ നാഴികക്കല്ലായ സംഭവത്തിനു ശേഷം അടുത്ത ദൗത്യത്തിനായി നാസ തയ്യാറെടുക്കുകയാണ്.
ഇപ്രാവശ്യം മനുഷ്യരുമായി പോകുന്ന പേടകം ഇറങ്ങാൻ തെരഞ്ഞെടുക്കുന്നതും താരതമ്യേന സുരക്ഷിതമായ ചന്ദ്രന്റെ ദക്ഷിണ ധ്രുവം തന്നെയാണ്. ആർട്ടിമിസ് lll എന്നാണ് ഈ ബഹിരാകാശ യാനത്തിന് പേര് നൽകിയിരിക്കുന്നത്. ഇറങ്ങാൻ എല്ലാ രീതിയിലുള്ള സാഹചര്യങ്ങളും അനുകൂലമായ 13 സ്ഥലങ്ങൾ നാസ കണക്കു കൂട്ടി വെച്ചിട്ടുണ്ട്. ഇവയിലൊന്ന് ഏറ്റവും അവസാനം തെരഞ്ഞെടുക്കുകയാണ് ചെയ്യാറ്.
ഫഡ്നാവിസ് വോട്ട് ചോദിക്കുന്നത് ബാലാസാഹിബിന്റെ പേരിൽ: മോദി യുഗം കഴിഞ്ഞെന്ന് ഉദ്ധവ് താക്കറെ
നീൽ ആംസ്ട്രോങ്, എഡ്വിൻ ആൽഡ്രിൻ എന്നിവർ ചന്ദ്രനിൽ ഇറങ്ങാൻ തിരഞ്ഞെടുത്തതും ദക്ഷിണ ധ്രുവം തന്നെയായിരുന്നു. ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെട്ട 13 മേഖലയിലും ഇറങ്ങാൻ അനുയോജ്യമായ ഒന്നിലധികം സ്ഥലങ്ങൾ ഉണ്ടായിരിക്കും. ദക്ഷിണ ധ്രുവത്തിന് ആറ് ഡിഗ്രി അക്ഷാംശത്തിനുള്ളിലാണ് ലാൻഡ് ചെയ്യാനുള്ള എല്ലാ സ്ഥലങ്ങളുമെന്ന് നാസ അറിയിച്ചിട്ടുണ്ട്.
Post Your Comments