
സ്വപ്നം കാണാത്തവര്‍ ആരുമുണ്ടാകില്ല, ഉറക്കത്തിലെ സ്വപ്നങ്ങള്‍ പലപ്പോഴും നമ്മുടെ ജീവിതത്തെക്കുറിച്ചുള്ള ചില സൂചനകളാണ് നല്‍കാറ്. സ്വപ്നങ്ങള്‍ ദുസൂചകവും ശുഭസൂചകവുമെല്ലാമാകാറുണ്ട്, നമ്മുടെ ജീവിതത്തില്‍ നടന്നതും നടക്കാനിരിയ്ക്കുന്നതുമായ പല കാര്യങ്ങളുടേയും പ്രതിഫലനവുമാകാറുണ്ട്.
കുഞ്ഞുങ്ങളേയും കുട്ടികളേയും സ്വപ്നം കാണുന്നത് ജീവിതത്തില്‍ പുതിയ കാര്യങ്ങള്‍ നടക്കുമെന്നതിന്റെ സൂചനയാണ് നല്‍കുന്നത്. ഇത് ജോലിയിലോ വ്യക്തിജീവിതത്തിലോ എല്ലാമാകാം. ഭക്ഷണം സ്വപ്നം കാണുന്നത് ബൗദ്ധികവുമായി ബന്ധപ്പെട്ടിരിയ്ക്കുന്നു. ഇത് പുതിയ അറിവുകള്‍ക്കായുള്ള ആഗ്രഹമാണ് കാണിയ്ക്കുന്നത്. പൊതുവെ ഏതെങ്കിലും കാര്യത്തില്‍ വീഴ്ചകള്‍ സംഭവിയ്ക്കുമെന്നതിന്റെ ഒരു സൂചനയായാണ് വീഴുന്നതായി സ്വപ്നം കാണുന്നത് പൊതുവെ സൂചിപ്പിക്കുന്നത്. എന്നാല്‍, നമ്മുടെ ജീവിതത്തില്‍ കാര്യങ്ങള്‍ നമ്മുടെ നിയന്ത്രണത്തിലല്ലായെന്നതിന്റെ സൂചന കൂടിയാണിത്.
Read Also : വിരാട് കോഹ്ലി ലോകോത്തര താരമാണ്, അദ്ദേഹത്തെ നിസാരമായി കാണരുത്: പാകിസ്ഥാന് മുന്നറിയിപ്പുമായി യാസിര്‍ ഷാ
സ്വപ്നം കാണുന്നത് മരണസൂചനയല്ല, ഇത് നമ്മുടെ ജീവിതത്തില്‍ മാറ്റങ്ങള്‍ സംഭവിയ്ക്കുമെന്നതിന്റെ സൂചനയാണ് നല്‍കുന്നത്. ഉറക്കത്തില്‍ അനങ്ങാന്‍ വയ്യാത്ത അവസ്ഥയുണ്ടാകുന്നവരുണ്ട്. ഇത് സാധാരണ ഉറക്കത്തിനും ഉണര്‍ച്ചയ്ക്കും ഇടയിലുള്ള ഒരു പ്രത്യേക ഘട്ടത്തെയാണ് കാണിയ്ക്കുന്നത്. തലച്ചോറിന്റെ പ്രവര്‍ത്തവുമായി ബന്ധപ്പെട്ട ഒന്ന്. ഇതിനു പുറമെ ഇത് തന്റെ ജീവിതത്തില്‍ ഒരാള്‍ക്കു നിയന്ത്രണം നഷ്ടപ്പെടുന്നുവെന്നതിന്റെ സൂചനയാണ് നല്‍കുന്നത്.
നഗ്നയായ സ്ത്രീയെ നിങ്ങള്‍ സ്വപ്നം കാണുന്നുവെങ്കില്‍ നിങ്ങളുടെ നല്ല ഭാഗ്യങ്ങള്‍ നീങ്ങി ദുര്ഭാഗ്യം വരുന്നുവെന്നതിന്റെ സൂചനയാണ്. പറക്കുന്നതായി സ്വപ്നം കാണുന്നുവെങ്കില്‍ നിങ്ങളുടെ നിയന്ത്രണത്തിലല്ലാത്ത ഏതെങ്കിലും കാര്യം നടക്കാന്‍ പോകുന്നുവെന്നതിന്റെ സൂചനയാണ്. പണം സ്വപ്നം കാണുന്നുവെങ്കില്‍ സാമ്പത്തിക ഉന്നതി അടുത്തത്തിയെന്ന സൂചനയാണ് നല്‍കുന്നത്.
Post Your Comments