Latest NewsNewsLife StyleHealth & Fitness

ശരീരത്തിലുണ്ടാകുന്ന ചൊറിച്ചിലുകൾക്ക് പിന്നിൽ

ശരീരത്തിലുണ്ടാകുന്ന ചൊറിച്ചിലുകളെ നമ്മളിൽ പലരും നിസാരമായി കാണാറുണ്ട്. ശരീരത്തിലെ ബാധിയ്ക്കുന്ന പല രോഗങ്ങളും ശരീരത്തില്‍ തന്നെയാണ് ആദ്യ രോഗ ലക്ഷണങ്ങള്‍ കാണിക്കുക. ഇത് പലപ്പോഴും തിരിച്ചറിയാന്‍ നമ്മുടെ ശരീരം തന്നെ ശ്രദ്ധിച്ചാലും മതിയാകും. ചില ചര്‍മ രോഗങ്ങള്‍ ശരീരത്തിലെ ആന്തരികാവയവങ്ങളുടെ രോഗ ലക്ഷണങ്ങളുമാകാം.

വൃക്ക രോഗികളില്‍ യൂറിയ, ക്രിയാറ്റിന്‍ എന്നീ മാലിന്യങ്ങള്‍ രക്തത്തില്‍ കൂടുന്നതിനാല്‍ ചൊറിച്ചില്‍ ഉണ്ടാകാം. കൂടാതെ, കരള്‍ രോഗികളില്‍ ബൈല്‍ സാള്‍ട്ട്, ബൈല്‍ പിഗ്മെന്റ് എന്നിവയുടെ അളവ് രക്തത്തില്‍ കൂടുന്നതിനാലും ചൊറിച്ചില്‍ ഉണ്ടാകാം.

രക്തത്തില്‍ ചുവന്ന രക്താണുക്കളുടെ എണ്ണം കൂടുന്ന രോഗത്തിനും ചൊറിച്ചില്‍ ഒരു ലക്ഷണമാണ്. കൂടാതെ രക്തത്തില്‍ കൊളസ്‌ട്രോള്‍ കൂടിയാലും ചര്‍മത്തില്‍ ചൊറിച്ചില്‍ ഉണ്ടാകും.

Read Also : സ​ർ​ക്കാ​ർ ഭൂ​മി സ്വ​കാ​ര്യ വ്യ​ക്തി​ക​ൾ​ക്ക്​ പ​തി​ച്ചു ​ന​ൽ​കി​: തഹസിൽദാർക്ക്​ നാലുവർഷം കഠിന തടവ്

സ്‌പൈനല്‍ സംബന്ധമായ തകരാറുകളുടെ സൂചന കൂടിയാണ് ചര്‍മത്തില്‍ അനുഭവപ്പെടുന്ന ചൊറിച്ചില്‍. സ്‌പൈനല്‍ കോഡിലെ നാഡികള്‍ക്കു തകരാറുണ്ടാകുമ്പോള്‍ ഇരിക്കുമ്പോഴും നടക്കുമ്പോഴുമെല്ലാം ചര്‍മത്തില്‍ കൊണ്ട് ചര്‍മം ചൊറിയുന്നതു പോലെ തോന്നുന്നതു സാധാരണയാണ്. നടുഭാഗത്താണ് പ്രധാനമായും ഇത്തരം ചൊറിച്ചില്‍ അനുഭവപ്പെടുക. എന്നാല്‍, ശരീരത്തില്‍ തിണര്‍പ്പുകളോ പാടുകളോ ഒന്നും കാണപ്പെടുകയുമില്ല. ചൊറിച്ചില്‍ മാത്രമേ ഉണ്ടാകൂ.

തൈറോയ്ഡ് രോഗങ്ങള്‍ ഇന്ന് സര്‍വ സാധാരണയാണ്. ഇത്തരം രോഗികളില്‍ ചിലപ്പോള്‍ ചര്‍മത്തില്‍ ചൊറിച്ചില്‍ അനുഭവപ്പെടും. ഹൈപ്പോ, ഹൈപ്പര്‍ തൈറോയ്ഡ് രോഗികളില്‍ ഇത് അനുഭവപ്പെടുന്നത് സാധാരണയാണ്. ഇത്തരം രോഗികളില്‍ ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ ചര്‍മത്തില്‍ ചൊറിച്ചിലായി പ്രത്യക്ഷപ്പെടാറുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button