ലാഹോര്‍: ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിന് തയ്യാറെടുക്കുന്ന പാകിസ്ഥാന് ടീമിന് മുന്നറിയിപ്പുമായി ലെഗ് സ്പിന്നര്‍ യാസിര്‍ ഷാ. വിരാട് കോഹ്ലി ലോകോത്തര താരമാണെന്നും ഫോമിലല്ലെങ്കിലും അദ്ദേഹത്തെ നിസാരനായി കാണാന്‍ കഴിയില്ലെന്നുമാണ് യാസിര്‍ ഷാ പാക് ടീമിന് മുന്നറിയിപ്പ് നൽകുന്നത്. ഏഷ്യാ കപ്പില്‍ ഓഗസ്റ്റ് 28-ാം തിയതിയാണ് ഇന്ത്യ-പാക് പോരാട്ടം.
‘വിരാട് കോഹ്ലിയെ നിസാരമായി കാണരുത്. റണ്‍സ് കണ്ടെത്താനാവാത്തതിനാല്‍ കോഹ്ലി ഫോമിലല്ല, എന്നാല്‍, അദ്ദേഹം ലോകോത്തര താരമാണ്. ഏത് നിമിഷം വേണമെങ്കിലും ഫോമിലേക്ക് തിരിച്ചുവരാം’ യാസിര്‍ ഷാ പറഞ്ഞു. ഒരു പാകിസ്ഥാന് ടെലിവിഷന്‍ ചാനലിൽ സംസാരിക്കവെയാണ് താരം ഇക്കാര്യം സൂചിപ്പിച്ചത്.
Read Also:- മുടിയുടെ വളര്‍ച്ചയ്ക്ക് ബദാം!
2019 നവംബറിന് ശേഷം രാജ്യാന്തര ക്രിക്കറ്റില്‍ സെഞ്ചുറി നേടാനാവാത്ത വിരാട് കോഹ്ലി മൂന്ന് ഫോര്‍മാറ്റിലും ഫോം കണ്ടെത്താൻ പാടുപെടുകയാണ്. കഴിഞ്ഞ ടി20 ലോകകപ്പില്‍ പാകിസ്ഥാനെതിരായ മത്സരത്തില്‍ ഇന്ത്യയുടെ ടോപ് സ്കോറര്‍ വിരാട് കോഹ്ലിയായിരുന്നു. പത്ത് വിക്കറ്റിന് പാകിസ്ഥാന് ജയം സ്വന്തമാക്കിയ മത്സരത്തില്‍ ഇന്ത്യന്‍ സ്കോര്‍ 151ല്‍ എത്തിച്ചത് കോഹ്ലിയായിരുന്നു(57).
Post Your Comments