ഹരാരെ: സിംബാബ്‌വെക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിലും ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം. സിംബാബ്‌വെ ഉയര്‍ത്തിയ 162 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. 38 പന്തില്‍ 43 റണ്‍സുമായി പുറത്താകാതെ നിന്ന മലയാളി താരം സഞ്ജു സാംസൺ ഇന്ത്യയുടെ ടോപ് സ്കോററായി. ജയത്തോടെ മൂന്ന് മത്സര പരമ്പരയില്‍ ഇന്ത്യ 2-0ന് മുന്നിലെത്തി.
ഇന്ത്യ 97-4 എന്ന സ്കോറില്‍ നിൽക്കെ ആറാമനായി ക്രീസിലിറങ്ങിയ സഞ്ജു സാംസണും പിന്തുണ നല്‍കിയ ദീപക് ഡൂഡയും ചേര്‍ന്ന് ഇന്ത്യയെ അതിവേഗം ലക്ഷ്യത്തിലേക്ക് നയിച്ചു. സീന്‍ വില്യംസിനെ തുടര്‍ച്ചയായി സിക്സിന് പറത്തിയ സഞ്ജു തന്നെക്കാള്‍ മുന്നെ ഇറങ്ങിയ ഹൂഡയെ പിന്നിലാക്കി കുതിച്ചു. വിജയത്തിന് അരികെ ഹൂഡ(25) മടങ്ങിയെങ്കിലും സഞ്ജുവിന്‍റെ ഫിനിഷിംഗിലൂടെ ഇന്ത്യ പരമ്പര സ്വന്തമാക്കി.
നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ സിംബാബ്‌വെയെ ഇന്ത്യന്‍ ബൗളര്‍മാര്‍ പൊരുതാൻ അനുവദിക്കാതെ കൂടാരം കയറ്റി. സിംബാബ്‌വെക്കായി സീന്‍ വില്യംസ് (42), റ്യാന്‍ ബേള്‍ (39) എന്നിവര്‍ക്ക് മാത്രമാണ് സിംബാബ്‌വെ നിരയില്‍ തിളങ്ങാനായത്. സ്‌കോര്‍ ബോര്‍ഡില്‍ 31 റണ്‍സ് മാത്രമുള്ളപ്പോള്‍ നാല് വിക്കറ്റ് നഷ്ടമായ സിംബാബ്‌വെയ്ക്ക് മോശം തുടക്കമായിരുന്നു ലഭിച്ചത്.
Read Also:- പ്രമേഹ രോഗത്തെ വിളിച്ചുവരുത്തുന്ന ചില ഭക്ഷണങ്ങള്‍!
വിശ്വസ്തനായ സിക്കന്ദര്‍ റാസ (16) മടങ്ങിയതോടെ ടീം അഞ്ചിന് 72 എന്ന നിലയിലായി. പിന്നീട് വില്യംസ്- ബേള്‍ കൂട്ടുക്കെട്ട് പിടിച്ചുനിന്നെങ്കിലും ഹൂഡ ഇന്ത്യയ്ക്ക് ബ്രേക്ക് ത്രൂ നല്‍കി. തുടര്‍ന്ന് ക്രീസിലെത്തിയ ആര്‍ക്കും രണ്ടക്കം കടക്കാന്‍ സാധിച്ചില്ല. മൂന്ന് വിക്കറ്റ് നേടിയ ഷാര്‍ദുല്‍ താക്കൂറായിരുന്നു സിംബാബ്‌വെ തകർച്ചയിലേക്ക് തള്ളിവിട്ടത്. സ്കോര്‍ സിംബാബ്‌വെ 38.1 ഓവറില്‍ 161ന് ഓള്‍ ഔട്ട്, ഇന്ത്യ 25.4 ഓവറില്‍ 167-5.
Post Your Comments