Latest NewsMollywoodNewsEntertainment

നടുറോഡില്‍ കരഞ്ഞ് നിലവിളിച്ച്‌ നിവിന്‍ പോളിയുടെ നായിക

സിനിമയുടെ വലിയ ഹോര്‍ഡിംഗ് വഴിയരികില്‍ കണ്ട് തുള്ളിച്ചാടുന്ന മാളവികയുടെ വീഡിയോ

നടുറോഡില്‍ കരഞ്ഞ് നിലവിളിച്ച്‌ നിവിന്‍ പോളിയുടെ നായിക. നിവിന്‍ പോളിയെ നായകനാക്കി റോഷന്‍ ആന്‍ഡ്രൂസ് ഒരുക്കുന്ന ചിത്രമാണ് ‘സാറ്റര്‍ഡേ നൈറ്റ്’. അജിത്ത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത്ത്‌ നിര്‍മ്മിക്കുന്ന ചിത്രത്തിൽ നടിയും മോഡലും നര്‍ത്തകിയുമായ മാളവിക ശ്രീനാഥ് ആണ് രണ്ട് നായികമാരില്‍ ഒരാൾ.

തന്റെ സിനിമയുടെ വലിയ ഹോര്‍ഡിംഗ് വഴിയരികില്‍ കണ്ട് തുള്ളിച്ചാടുന്ന മാളവികയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യല്‍മീഡിയയില്‍ വൈറൽ.

read also:  യൂണിസെക്‌സ് ബ്യൂട്ടി പാര്‍ലറിന്റെ മറവില്‍ നടക്കുന്നത് പെണ്‍ വാണിഭവും മയക്കുമരുന്ന് കച്ചവടവും

‘ഈ നിമിഷം, ജീവിതകാലം മുഴുവന്‍ കാത്തിരുന്നത് ഇതിനുവേണ്ടിയാണ്. കൈകള്‍ വിറയ്ക്കുകയാണ്, വാക്കുകള്‍ ഈ ക്യാപ്ഷനില്‍ പ്രകടിപ്പിക്കാനാവുന്നില്ല. എന്‍റെ സന്തോഷം നിങ്ങളുമായി ഞാന്‍ പങ്കുവയ്ക്കുകയാണ്. സ്വപ്നം കണ്ടുകൊണ്ടേയിരിക്കൂ. റോഷന്‍ ആന്‍ഡ്രൂസ് താങ്കള്‍ ഒരു പ്രതീക്ഷ നല്‍കിയിരിക്കുകയാണ് നന്ദി,’- എന്ന കുറിപ്പോടെയാണ് മാളവിക വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വീഡിയോയില്‍ മാളവിക റോഡരികില്‍ തുള്ളിച്ചാടുന്നതും പൊട്ടിക്കരയുന്നതുമൊക്കെ കാണാം.

https://www.instagram.com/reel/ChaIKImF7XO/?utm_source=ig_web_copy_link

അജു വർഗ്ഗീസ്, പ്രതാപ്‌ പോത്തന്‍, സാനിയ ഇയ്യപ്പന്‍, ഗ്രെയ്സ്‌ ആന്റണി, ശാരി, വിജയ്‌ മേനോന്‍, അശ്വിന്‍ മാത്യു എന്നിവരാണ്‌ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്‌.

shortlink

Related Articles

Post Your Comments

Related Articles


Back to top button