മലയാളികളുടെ പ്രിയ താരമാണ് ജയറാം. അഭിനയത്തിൽ നിന്നും ഇടവേള എടുത്തിരിക്കുകയാണെങ്കിലും പാർവ്വതിയ്ക്കും ആരാധകർ ഏറെയാണ്. മക്കളായ കാളിദാസിന്റെയും മീനാക്ഷിയുടെയും വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് താത്പര്യമാണ്. തന്റെ പ്രണയത്തെക്കുറിച്ച് കാളിദാസ് അടുത്തിടെ വെളിപ്പെടുത്തിയിരുന്നു.മോഡൽ തരിണി കലിംഗരാണ് കാളിദാസിന്റെ കാമുകി.
ഇപ്പോൾ മാളവിക കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ഒരു പോസ്റ്റിന് പിന്നാലെയാണ് ആരാധകര്‍. .കാറില്‍ കൈകള്‍ ചേര്‍ത്തിരിക്കുന്ന ചിത്രമാണ് മാളവിക പോസ്റ്റ് ചെയ്തത്. ഇത് ആരുടെ കൈകൾ ആണെന്ന അന്വേഷണത്തിലാണ് ആരാധകർ. അതിനു പിന്നാലെ താരം പങ്കുവച്ച പുതിയ പോസ്റ്റും ചർച്ചയാകുകയാണ്.
read also: അവളൊരു നേഴ്സാണ്, ഒരു കുഞ്ഞിന്റെ അമ്മയും: തനിക്കെതിരെ സൈബർ ആക്രമണം നടത്തിയ ആളെ കണ്ടെത്തി സുപ്രിയ
മാതാപിതാക്കള്‍ക്കും, സഹോദരനും, തരുണിക്കുമൊപ്പം വിദേശത്ത് അവധിക്കാലം ആഘോഷിക്കുന്ന ചിത്രമാണ് മാളവിക പങ്കുവച്ചത്. ഇക്കൂട്ടത്തില്‍ മുഖം കാണിക്കാത്ത ഒരു യുവാവിനെയും കാണാം. പോസ്റ്റിന് താഴെ കാളിദാസ് ‘ അളിയാ’ എന്ന് കമന്റിട്ടിരിക്കുന്നത്. ‘ചക്കിക്കുട്ടാ’ എന്ന് പാര്‍വതിയും പോസ്റ്റിന് കമന്റ് ചെയ്തിട്ടുണ്ട്. അതോടെ ചിത്രത്തിലുള്ളത് ആരാണെന്ന അന്വേഷണത്തിലാണ് ആരാധകർ.
വിക്രമിന്റെ മകൻ ധ്രൂവ് വിക്രമാണ് ചിത്രത്തിലുള്ളതെന്നാണ് ചിലര്‍ കമന്റ് ചെയ്തിരിക്കുന്നത്. എന്നാല്‍ താരകുടുംബം ഇതുവരെ ആളാരാണെന്ന് വെളിപ്പെടുത്തിയിട്ടില്ല.
Post Your Comments