CinemaMollywoodLatest NewsKeralaNewsEntertainment

സിനിമയിൽ പി​ടി​ച്ചു​നി​ൽ​ക്കാ​നാ​ണ് ഇത്തരം വസ്ത്രം ധരിക്കുന്നതെന്ന് പലരും പറയാറുണ്ട്:വിമർശനങ്ങൾക്ക് മറുപടിയുമായി മാളവിക

സോ​ഷ്യ​ൽ മീ​ഡി​യി​ൽ ക​ടു​ത്ത സൈ​ബ​ർ ​ആക്രമണം നേരിട്ട നടിയാണ് മാളവിക മേനോൻ. താ​രം പ​ങ്കു​വ​യ്ക്കു​ന്ന ഫോ​ട്ടോ​ക​ളു​ടെ​യും വീ​ഡി​യോ​ക​ളു​ടെ​യും താ​ഴെ ബോ​ഡി​ഷെ​യ്മിം​ഗ് ക​മ​ന്‍റു​ക​ളാ​ണ് ചി​ല​ർ പ​ങ്കു​വ​യ്ക്കാ​റു​ള്ള​ത്. ന​ടി​യു​ടെ വ​സ്ത്ര​ധാ​ര​ണ​ത്തേ​യും അ​ധി​ക്ഷേ​പി​ച്ച് വ​ള​രെ മോ​ശ​മാ​യ ക​മ​ന്‍റു​ക​ളും ചി​ല​ർ കു​റി​ക്കാ​റു​ണ്ട്. നടിയുടെ ഒരു ഫോട്ടോഷൂട്ട് വീഡിയോ കുറച്ച് നാളുകൾക്ക് മുൻപ് വൈറലായിരുന്നു. അന്ന് അതി സംബന്ധിച്ച വിശദമായ വിവരം നടി തന്നെ നൽകിയതുമാണ്. ഇ​പ്പോ​ഴി​താ അ​ത്ത​രം സൈ​ബ​ർ അ​ധി​ക്ഷേ​പ​ങ്ങ​ൾ​ക്ക് വീണ്ടും ചു​ട്ട​ഭാ​ഷ​യി​ൽ മ​റു​പ​ടി ന​ൽ​കു​ക​യാ​ണ് മാ​ള​വി​ക. ഒ​ര​ഭി​മു​ഖ​ത്തി​ലാ​ണ് മാ​ള​വി​ക​യു​ടെ പ്ര​തി​ക​ര​ണം.

സാ​ധാ​ര​ണ മ​നു​ഷ്യ​ർ പ​ങ്കു​വ​യ്ക്കു​ന്ന ത​ര​ത്തി​ലു​ള്ള വീ​ഡി​യോ​ക​ളും ഫോ​ട്ടോ​ക​ളു​മെ​ല്ലാം ത​ന്നെ​യാ​ണ് ഞാ​നും പ​ങ്കു​വ​യ്ക്കാ​റു​ള്ള​തെ​ന്നും എ​ന്നാ​ൽ എ​ന്തി​നാ​ണ് ഇ​ത്ത​ര​ത്തി​ൽ ആ​ളു​ക​ൾ വ​ന്ന് മോ​ശം ക​മ​ന്‍റു​ക​ൾ ഇ​ടു​ന്ന​തെ​ന്ന് മ​ന​സി​ലാ​കു​ന്നി​ല്ലെ​ന്നും മാ​ള​വി​ക പ​റ​ഞ്ഞു. ഇ​ന്ന​ത്തെ കാ​ല​ത്ത് എ​ല്ലാ​വ​രും മോ​ഡേ​ൺ രീ​തി​യി​ൽ വ​സ്ത്ര​മി​ടു​ന്ന​വ​രാ​ണ്. എ​ന്നാ​ൽ സെ​ലി​ബ്രി​റ്റി​ക​ൾ അ​ങ്ങ​നെ ചെ​യ്യു​മ്പോ​ൾ അ​തി​നെ​തി​രേ ചി​ല​ർ മോ​ശം പ​റ​യും. ഒ​രു മാ​ളി​ൽ ചെ​ന്നാ​ൽ പോ​ലും ന​മു​ക്ക് ചു​റ്റും കാ​ണു​ന്ന​വ​രി​ലെ​ല്ലാം അ​വ​ർ​ക്ക് ഇ​ഷ്ട​മു​ള്ള വ​സ്ത്രം ധ​രി​ച്ചെ​ത്തു​ന്ന​വ​രെ കാ​ണാ​നാ​കും.

‘ചി​ല​ർ എ​ക്സ്പോ​സ് ചെ​യ്യു​ന്ന രീ​തി​യി​ലു​ള്ള​താ​യി​രി​ക്കാം, ചി​ല​രു​ടേ​ത് ഇ​റ​ക്കം കു​റ​ഞ്ഞ​താ​യി​രി​ക്കാം, പ​ക്ഷേ ഇ​തേ കാ​ര്യം സി​നി​മ​താ​ര​ങ്ങ​ൾ ആ​കു​മ്പോ​ൾ എ​ങ്ങ​നെ​യാ​ണ് മോ​ശ​മാ​കു​ന്ന​ത്. ഞ​ങ്ങ​ളു​ടെ ജോ​ലി​യു​ടെ ഭാ​ഗ​മാ​ണി​ത്. പൈ​സ വാ​ങ്ങി​യി​ട്ടാ​ണ് ഇ​ങ്ങ​നെ​യൊ​ക്കെ ചെ​യ്യു​ന്ന​ത് എ​ന്നു​വ​രെ ക​മ​ന്‍റി​ടു​ന്ന​വ​രു​ണ്ട്. ഇ​തി​നോ​ടൊ​ക്കെ പ്ര​തി​ക​രി​ക്കാ​ൻ ത​ന്നെ എ​നി​ക്കു താത്​പ​ര്യ​മി​ല്ല. ഞാ​ൻ സ്ഥി​ര​മാ​യി കേ​ൾ​ക്കു​ന്ന ചോ​ദ്യ​മാ​ണ് എ​ന്താ നി​ന​ക്ക് വീ​ട്ടി​ൽ ചോ​ദി​ക്കാ​നും പ​റ​യാ​നും ആ​ളി​ല്ലേ​യെ​ന്നാ​ണ്. ഞാ​ൻ എ​ന്‍റെ മാ​താ​പി​താ​ക്ക​ൾ​ക്കും സ​ഹോ​ദ​ര​നു​മൊ​ക്ക ഒ​പ്പ​മാ​ണ് പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ക്കാ​റു​ള്ള​ത്’, നടി പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button