കൊച്ചി: സംസ്ഥാനത്ത് വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ച് നടത്തുന്ന സ്വര്‍ണക്കടത്തിന് പുറമെ ഇപ്പോള്‍ ലഹരിമരുന്ന് കടത്തും വ്യാപകമാകുന്നു. നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യാത്രക്കാരനില്‍ നിന്നും 30 കിലോഗ്രാം മാരകമായ ലഹരി മരുന്ന് പിടിച്ചെടുത്തു. സിയാല്‍ സെക്യൂരിറ്റി വിഭാഗം നടത്തിയ പരിശോധനയിലാണ് ലഹരിമരുന്ന് പിടിച്ചെടുത്തത്.
Read Also: ഗവര്‍ണർ പദവിയുടെ അന്തസ് ഉയര്‍ത്തിപിടിക്കുന്ന നടപടി: ഗവർണർക്ക് അഭിനന്ദനവുമായി കെ. സുധാകരൻ
സിംബാവെയില്‍ നിന്നും ദോഹ വഴി കൊച്ചിയിലെത്തിയ പാലക്കാട് സ്വദേശിയായ യാത്രക്കാരനില്‍ നിന്നാണ് ലഹരി മരുന്ന് കണ്ടെത്തിയത്. പ്രതിയെ നര്‍കോട്ടിക് വിഭാഗത്തിന് കൈമാറി. കൊച്ചിയില്‍ നിന്നും ഡല്‍ഹിയിലേക്കുള്ള യാത്രക്കായി എയര്‍ ഏഷ്യ വിമാനത്തില്‍ കയറുന്നതിനിടെയാണ് ബാഗേജ് പരിശോധന നടത്തിയത്.
സിയാലിന്റെ അത്യാധുനിക ത്രിഡി എംആര്‍ഐ സ്‌കാനിങ് യന്ത്രം ഉപയോഗിച്ച് സിയാലിന്റെ സുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിലാണ് ലഹരിവസ്തു കണ്ടെത്തിയത്.
പിടിച്ചെടുത്ത ലഹരി മരുന്ന് മെഥാ ക്വിനോള്‍ ആണെന്നാണ് കസ്റ്റംസ്, നര്‍കോട്ടിക് വിഭാഗങ്ങളുടെ പ്രാഥമിക വിലയിരുത്തല്‍. അറുപതു കോടിയോളം വിലവരുന്നതാണ് മയക്കുമരുന്ന്.
Post Your Comments