തിരുവനന്തപുരം: സി.പി.എം നടത്തിയ ബന്ധുനിയമനങ്ങളെ കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിക്കാനുള്ള ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാന്റെ നടപടിയെ സ്വാഗതം ചെയ്യുന്നുവെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരന്‍.
സര്‍വ്വകലാശാലകളുടെ വിശ്വാസ്യത തകര്‍ത്ത ക്ഷുദ്രശക്തികള്‍ക്കെതിരായ പോരാട്ടത്തില്‍, ഗവര്‍ണർ ഒറ്റയ്ക്കാവില്ലെന്നും കേരളീയ സമൂഹത്തിന്റെ എല്ലാ പിന്തുണയും അദ്ദേഹത്തിനുണ്ടെന്നും സുധാകരൻ പറഞ്ഞു. ഗവര്‍ണർ പദവിയുടെ അന്തസ് ഉയര്‍ത്തിപിടിക്കുന്ന നടപടിയാണിതെന്നും വൈകിയെങ്കിലും ധീരമായ നിലപാട് സ്വീകരിച്ച ഗവര്‍ണറെ ഹൃദയത്തിന്റെ ഭാഷയില്‍ അഭിനന്ദിക്കുന്നു എന്നും സുധാകരന്‍ വ്യക്തമാക്കി.
കർഷക സമര നേതാവ് രാകേഷ് ടിക്കായത്ത് പോലീസ് കസ്റ്റഡിയിൽ
മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യ ഡോ. പ്രിയ വർഗീസിന്റെ കണ്ണൂര്‍ സര്‍വ്വകലാശാലയിലെ നിയമനം മരവിപ്പിച്ചതിന് പിന്നാലെയാണ്, ബന്ധുനിയമനങ്ങളെ കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിക്കാൻ ഗവര്‍ണർ തീരുമാനിച്ചത്.
Post Your Comments