
തിരുവനന്തപുരം: കണ്ണൂര്‍ വി.സിയെ ക്രിമിനല്‍ എന്നുവിളിച്ചത് ഭരണഘടനാ പദവിക്ക് നിരക്കാത്തതെന്നു സിപിഎം. വി.സി ചെയ്ത ക്രിമിനല്‍ കുറ്റമെന്തെന്ന് ഗവര്‍ണര്‍ വ്യക്തമാക്കണം. പ്രതികരണം സ്ഥാനത്തിന് യോജിച്ചതാണോ എന്ന് ഗവര്‍ണര്‍ പരിശോധിക്കണം. രാജ്ഭവനെ ആര്‍എസ്എസ് ശാഖയുടെ നിലവാരത്തിലേക്ക് അധഃപതിപ്പിച്ചു. രാജ്ഭവനെയും ദുരുപയോഗം ചെയ്യരുതെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന് പറഞ്ഞു.
Read Also: കോവിഡിന് പിന്നാലെ ആശങ്കയായി ഈ രോഗവും: കൂടുതലായും ബാധിക്കുന്നത് കുട്ടികളെ
കണ്ണൂര്‍ വൈസ് ചാന്‍സലര്‍ ഗുണ്ടയെ പോലെ പെരുമാറുന്നു എന്ന ആരോപണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് രംഗത്ത് വന്നിരുന്നു. കണ്ണൂര്‍ വി.സി ക്രിമിനലാണെന്നും, വി.സി മര്യാദയുടെ എല്ലാ പരിധികളും ലംഘിച്ചുകഴിഞ്ഞുവെന്നും അദ്ദേഹം ആരോപിച്ചിരുന്നു. രാഷ്ട്രീയക്കാരുടെ പിന്തുണ കൊണ്ട് മാത്രമാണ് ഗോപിനാഥ് രവീന്ദ്രന് ഇപ്പോഴും വി.സി സ്ഥാനത്ത് ഇരിക്കുന്നത് എന്നും ഗവര്‍ണര്‍ തുറന്നടിച്ചിരുന്നു.
Post Your Comments