Latest NewsIndiaNews

അസമിൽ ഭീകരർ എന്ന് സംശയിക്കുന്ന രണ്ട് പേർ അറസ്റ്റിൽ: അറസ്റ്റിലായവർക്ക് ബംഗ്ലാദേശ് ഭീകരവാദി സംഘടനയുമായി ബന്ധം?

അബ്ദുൾ സുബ്ഹാൻ(43), ജലാലുദ്ദീൻ ഷെയ്ഖ് (49), ഇയാളുടെ മരുമകൻ സഹോദരൻ എന്നിവരെയാണ് കസ്റ്റഡിയിൽ എടുത്തത്.

ദിസ്പൂർ: ജില്ലയിൽ ഭീകരർ എന്ന് സംശയിക്കുന്ന രണ്ട് പേർ അറസ്റ്റിൽ. അറസ്റ്റിലായവർക്ക് ബംഗ്ലാദേശ് ഭീകരവാദി സംഘടന അൻസറുള്ള ബംഗ്ലയുമായി ബന്ധമെന്ന് സൂചന. അസമിലെ മദ്രസകൾ കേന്ദ്രീകരിച്ച് ഭീകര പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്ന വിവരം ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ നടത്തിയ വ്യാപക പരിശോധനയിലാണ് ഭീകരർ പിടിയിലായത്.

അബ്ദുൾ സുബ്ഹാൻ(43), ജലാലുദ്ദീൻ ഷെയ്ഖ് (49), ഇയാളുടെ മരുമകൻ സഹോദരൻ എന്നിവരെയാണ് കസ്റ്റഡിയിൽ എടുത്തത്. ടിങ്കുനിയ ശാന്തിപൂർ മസ്ജിദിലെ ഇമാമാണ് അബ്ദുൾ സുബ്ഹാൻ. ജലാലുദ്ദീൻ ഷെയ്ഖ തിലപ്പാറ നാത്തുൻ മസ്ജിദിലെ ഇമാമായിരുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Read Also: അന്താരാഷ്ട്ര സമൂഹവുമായി ബന്ധം പുലർത്തുന്നത് ഇസ്ലാമിക ശരീഅത്ത് നിയമപ്രകാരം മാത്രം: താലിബാൻ

പോലീസ് നടത്തിയ ചോദ്യം ചെയ്യലിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് ഇവർ നടത്തിയത്. 2019 ഡിസംബറിൽ മാട്ടിയ പോലീസ് സ്‌റ്റേഷൻ പരിധിയിൽ സുന്ദർപൂർ തിലപാറ മദ്രസയിൽ വെച്ച് ഒരു മതസമ്മേളനം സംഘടിപ്പിച്ചതായി പ്രതികൾ വെളിപ്പെടുത്തി. അതിൽ ഭീകര സംഘടനകളുമായി ബന്ധമുള്ള ബംഗ്ലാദേശി പൗരന്മാരായിരുന്നു മുഖ്യാതിഥികൾ. ബംഗ്ലാദേശിൽ നിന്ന് അനധികൃതമായി രാജ്യത്തെത്തുന്നവർക്ക് സൗകര്യങ്ങൾ ഒരുക്കിക്കൊടുക്കുന്നതും ഇവർ തന്നെയാണ്. അൽ ഖ്വായ്ദയുമായി ബന്ധമുണ്ടെന്ന് സമ്മതിച്ച പ്രതികൾ തങ്ങൾ സ്ലീപ്പർ സെല്ലുകളാണെന്നും വെളിപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button